തിരുവനന്തപുരം: കേരള പൊലീസിന്‍റെ 27 സേവനങ്ങള്‍ ഇനി മുതല്‍ ഒറ്റ ആപ്പിലൂടെ ലഭ്യമാകും. ഇന്ത്യയിലാദ്യമായാണ് പൊലീസിന്‍റെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ഒറ്റ ആപ്പെന്ന ആശയം നടപ്പിലാകുന്നത്. പോള്‍- ആപ്പ് എന്ന പേരിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കും. പോള്‍ ആപ്പ് നാളെ മുതല്‍ പൊതു ജനങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയുമെന്ന് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു. പൊലീസ് സ്റ്റേഷനുകളില്‍ പരാതി രജിസറ്റര്‍ ചെയ്യുന്നതുള്‍പ്പെടെ സംസ്ഥാന പൊലീസിന്‍റെ എല്ലാ സേവനങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്ക് ഇനി ഈ ആപ്പ് സഹായകമാകും. ഈ ആപ്പ് നിലവില്‍ വരുന്നതോടെ ഓരോ സേവനങ്ങള്‍ക്കും കേരള പൊലീസ് വെവ്വേറെ ഏര്‍പ്പെടുത്തിയിരുന്ന ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമാകും.
പോള്‍- ആപ്പ്: സേവനങ്ങൾക്ക് ഒറ്റ ആപ്പുമായി കേരള പൊലീസ് - kerala cm
കേരള പൊലീസിന്‍റെ 27 സേവനങ്ങള്‍ ഇനി മുതല്‍ ഒറ്റ ആപ്പിലൂടെ ലഭ്യമാകും. പോള്‍- ആപ്പ് എന്ന പേരിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കും.