ETV Bharat / state

പൊലീസില്‍ സ്ഥാനക്കയറ്റം: ഡിജിപി റാങ്കുമായി ഷേക് ദര്‍വേഷ് സാഹിബ് ഫയര്‍ഫോഴ്‌സ് മേധാവി, കെ.പത്മകുമാര്‍ ജയില്‍ മേധാവി - Promotion in Kerala Police

നിലവില്‍ സായുധ പൊലീസ് ബറ്റാലിയന്‍ എഡിജിപിയായ എച്ച്. വെങ്കിടേഷാണ് പുതിയ ക്രൈം ബ്രാഞ്ച് എഡിജിപി. ജൂണ്‍ 30ന് നിലവിലെ പൊലീസ് മേധാവി അനില്‍കാന്ത് വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയ പൊലീസ് മേധാവിയെയും തീരുമാനിക്കേണ്ടതുണ്ട്.

kerala-police-dgp-promotion-jail-fire-force-crime-branch-chief
ഡിജിപി റാങ്കുമായി ഷേക് ദര്‍വേഷ് സാഹിബ് ഫയര്‍ഫോഴ്‌സ് മേധാവി, കെ.പത്മകുമാര്‍ ജയില്‍ മേധാവിrat
author img

By

Published : May 31, 2023, 6:32 PM IST

Updated : May 31, 2023, 7:08 PM IST

തിരുവനന്തപുരം: കേരള പൊലീസില്‍ സ്ഥാനക്കയറ്റവും അഴിച്ചുപണിയും. ഡിജിപി റാങ്കിലുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ വിരമിച്ചതിനു പിന്നാലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കി. നിലവില്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ.പത്മകുമാറിനും ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബിനുമാണ് സ്ഥാന കയറ്റം. പത്മകുമാറിനെ ജയില്‍ വകുപ്പ് മേധാവിയായും ഷേക്ക് ദര്‍വേഷ് സാഹിബിനെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ചു.

kerala-police
ബല്‍റാം കുമാർ ഉപാദ്ധ്യായ
kerala-police
കെ പത്‌മകുമാർ

ബി.സന്ധ്യ ഫയര്‍ ഫോഴ്‌സ് മേധാവി സ്ഥാനത്തു നിന്ന് വിരമിച്ച സാഹചര്യത്തിലാണ് ഷേക്ക് ദര്‍വേഷ് സാഹിബിന്റെ നിയമനം. ജയില്‍ വകുപ്പ് മേധാവിയും എഡിജിപിയുമായിരുന്ന ബല്‍റാംകുമാര്‍ ഉപാദ്ധ്യായയെ മാറ്റിയാണ് കെ.പത്മകുമാറിനെ ഡിജിപി പദവിയോടെ ജയില്‍ ആസ്ഥാനത്തു നിയമിച്ചത്. ബല്‍റാംകുമാര്‍ ഉപാദ്ധ്യായയെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു.

എച്ച്. വെങ്കിടേഷ് പുതിയ ക്രൈം ബ്രാഞ്ച് എഡിജിപി: നിലവില്‍ സായുധ പൊലീസ് ബറ്റാലിയന്‍ എഡിജിപിയായ എച്ച്. വെങ്കിടേഷാണ് പുതിയ ക്രൈം ബ്രാഞ്ച് എഡിജിപി. അതേ സമയം എക്‌സൈസ് കമ്മിഷണര്‍ സ്ഥാനത്തു നിന്നു വിരമിച്ച എസ്. അനന്തകൃഷ്ണനു പകരം പുതിയ നിയമനമായിട്ടില്ല.

kerala-police
എച്ച് വെങ്കിടേഷ്

വരും ദിവസങ്ങളില്‍ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണിക്കാണ് സാദ്ധ്യത. മാത്രമല്ല, ജൂണ്‍ 30ന് നിലവിലെ പൊലീസ് മേധാവി അനില്‍കാന്ത് വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയ പൊലീസ് മേധാവിയെയും തീരുമാനിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച പട്ടിക കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

എട്ട് പേരുടെ പട്ടിക കേന്ദ്രത്തിന്‍റെ കയ്യില്‍: 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കുകയും ആറുമാസത്തില്‍ കുറയാത്ത സര്‍വ്വീസുള്ളതുമായ ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാന പൊലീസ് മേധാവി പദത്തിലേക്ക് പരിഗണിക്കുന്നത്. ഈ മാനദണ്ഡമനുസരിച്ചുള്ള എട്ട് പേരുടെ പട്ടികയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പരിഗണനയ്ക്കയച്ചിട്ടുള്ളത്. ഇതില്‍ നിന്ന് കേന്ദ്രം തയ്യാറാക്കി സംസ്ഥാനത്തിനു സമര്‍പ്പിക്കുന്ന അഞ്ച് പേരുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് ഒരാളെ സംസ്ഥാന സര്‍ക്കാര്‍ പൊലീസ് മേധാവിയായി നിയമിക്കും.

kerala-police
ഷേക് ദര്‍വേഷ് സാഹിബ്

കെ.പത്മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, നിതിന്‍ അഗര്‍വാള്‍, ഹരിനാഥ് മിശ്ര, രവാഡ ചന്ദ്രശേഖര്‍, ടി.കെ. വിനോദ്‌കുമാര്‍, സഞ്ജീവ് കുമാര്‍ പട്‌ജോഷി, യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകളാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളത്.

ഈ പാനലില്‍ നിന്ന് അഞ്ച് പേരെ യുപിഎസ്‌സി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതി തിരഞ്ഞെടുത്ത് സംസ്ഥാന സര്‍ക്കാരിനു ഉടന്‍ കൈമാറും. ഈ പാനലില്‍ ഇടം നേടിയ രണ്ടു പേര്‍ക്കാണ് ഇപ്പോള്‍ ഡിജിപി പദവി നല്‍കി സംസ്ഥാന പൊലീസിലെ നിര്‍ണായക സ്ഥാനങ്ങളിലേക്ക് നിയമിച്ചിരിക്കുന്നത്.

also read: പൊലീസുകാർക്കും പരാതിപ്പെടാം; സർവീസ് സംബന്ധമായ പരാതികള്‍ക്ക് ഓൺലൈൻ സംവിധാനം

also read: 'ലഹരിയില്‍ നിന്നും പൊലീസ് കുടുംബങ്ങള്‍ മുക്തമല്ല'; വിരമിക്കല്‍ ദിനത്തില്‍ ലഹരിക്കെതിരെ പ്രതികരിച്ച് ഡിജിപി എസ് ആനന്ദകൃഷ്‌ണന്‍

Last Updated : May 31, 2023, 7:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.