ETV Bharat / state

കേരളാ പേപ്പർ പ്രൊഡക്റ്റ്സ്; ജനുവരിയിൽ പ്രവർത്തനമാരംഭിക്കാന്‍ തീരുമാനം

author img

By

Published : Nov 11, 2021, 10:48 PM IST

കേന്ദ്രത്തിന്‍റെ സ്വകാര്യവൽക്കരണ നീക്കത്തെ തുടർന്നാണ്‌ കേരള പേപ്പർ പ്രൊഡക്റ്റ്സ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്‌. ട്രേഡ് യൂണിയൻ നേതാക്കളുമായി വ്യവസായ മന്ത്രി ഇന്ന്‌ നടത്തിയ ചർച്ചയിലാണ് സ്ഥാപനം തുറക്കാന്‍ തീരുമാനമായത്‌. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെയുള്ള 145.60 കോടി രൂപയുടെ ബാധ്യത തീർത്താണ് കേരളം എച്ച്.എൻ.എൽ ഏറ്റെടുത്തത്.

കേരളാ പേപ്പർ പ്രൊഡക്റ്റ്സ്  കേരളാ പേപ്പർ പ്രൊഡക്റ്റ്സ് തുറക്കാന്‍ തീരുമാനം  കേരളാ പേപ്പർ പ്രൊഡക്റ്റ്സ് തുറക്കുന്നതില്‍ ചർച്ച  ട്രേഡ് യൂണിയൻ നേതാക്കളും വ്യവസായ മന്ത്രിയും ചര്‍ച്ച നടത്തി  kerala paper products will open in january  kerala paper products reopen by state government  kerala paper products project  kerala paper products at kottayam
കേരളാ പേപ്പർ പ്രൊഡക്റ്റ്സ്; ജനുവരിയിൽ പ്രവർത്തനമാരംഭിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ സ്വകാര്യവൽക്കരണ നീക്കത്തെ തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ പുനഃസംഘടിപ്പിച്ച കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്റ്റ്സ് ജനുവരിയിൽ തുറന്നു പ്രവർത്തനം ആരംഭിക്കും. ട്രേഡ് യൂണിയൻ നേതാക്കളുമായി വ്യവസായ മന്ത്രി പി രാജീവ് ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം. കേന്ദ്രസർക്കാരിൽ നിന്ന് സംസ്ഥാനം സ്ഥാപനം ഏറ്റെടുക്കുമ്പോൾ മുഴുവൻ ബാധ്യതകളും തീർത്തിരുന്നു.

ALSO READ: 2014ൽ ആണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന് കങ്കണ; രാജ്യദ്രോഹമെന്ന് വരുൺ ഗാന്ധി

നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ സമർപ്പിച്ച റസല്യൂഷൻ പ്ലാൻ പ്രകാരം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെയുള്ള 145.60 കോടി രൂപയുടെ ബാധ്യത തീർത്താണ് കേരളം എച്ച്.എൻ.എൽ ഏറ്റെടുത്തത്. ഘട്ടം ഘട്ടമായി സ്ഥാപനത്തിന്‍റെ ആവശ്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും തൊഴിലാളികളെ നിയമിക്കുക. തൊഴിലാളികളുടെ നൈപുണി കൂടി കണക്കിലെടുത്ത് ആവശ്യമായ മേഖലകളിൽ എച്ച്.എൻ.എല്ലിലെ തൊഴിലാളികൾക്ക് മുൻഗണന നൽകും.

എച്ച് എൻ.എൽ തൊഴിലാളികൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചു. ഉൽപാദനച്ചെലവ് കുറച്ച് ലാഭകരമായി പ്രവർത്തിപ്പിക്കാനാവശ്യമായ രീതിയിലാണ് പുതിയ കമ്പനിയെ മുന്നോട്ട് കൊണ്ടുപോവുക.

ALSO READ: പുനീത് രാജ്‌കുമാറിന്‍റെ ഓർമയ്ക്കായി പേരിട്ടു, രണ്ടാം വയസില്‍ അമ്മയെ പിരിയുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങൾ

നാല് ഘട്ടങ്ങളിലായി 46 മാസങ്ങൾ എടുത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ആദ്യ രണ്ട് ഘട്ടങ്ങളിൽ ന്യൂസ് പ്രിന്‍റ്‌, റൈറ്റ് & പ്രിന്‍റ്‌ പേപ്പർ ഉൽപാദനവും മൂന്നാം ഘട്ടത്തിൽ പേപ്പർ ബോർഡ് നിർമ്മാണവും നാലാം ഘട്ടത്തിൽ ക്രാഫ്റ്റ് ഗ്രേഡ് പേപ്പർ നിർമ്മാണവുമാണ്‌ ലക്ഷ്യമിടുന്നത്‌. കമ്പനിയുടെ ഡയറക്‌ടർ ബോർഡ് രൂപീകരിക്കുകയും സ്പെഷ്യൽ ഓഫീസറെ നിയമിക്കുകയും ചെയ്‌തിരുന്നു. സ്ഥാപനത്തിന്‍റെ അധിക ഭൂമി ഉപയോഗിച്ച് പ്രവർത്തനം നടത്തുന്നതിനായി കേരളാ റബ്ബർ ലിമിറ്റഡിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.