തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ (Kerala new-born missing case) ശിശുക്ഷേമസമിതിയില്‍ ഏല്‍പ്പിച്ച സംഭവത്തില്‍ കേസെടുത്ത് ബാലാവകാശ കമ്മിഷന്‍. കമ്മിഷന്‍ കക്ഷികള്‍ക്ക് വിശദീകരണം ചോദിച്ച് നോട്ടിസും നല്‍കി.
പേരൂര്‍ക്കട പൊലീസ്, സിറ്റി പൊലീസ് കമ്മിഷണര്‍, ഡിജിപി, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ സുനന്ദ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്കാണ് നോട്ടിസ് നല്‍കിയത്. ഒക്ടോബര്‍ 30നകം വിശദീകരണം നല്‍കണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാലാവകാശ കമ്മിഷന്‍ അംഗം ഫിലിപ്പ് പാറക്കാട്ടിലാണ് കേസെടുത്തതും നോട്ടിസ് നല്‍കിയതും.
READ MORE:"ഓര്‍മിക്കാൻ വയ്യ ദുരിതകാലം, കുഞ്ഞിനെ തിരിച്ചുകിട്ടും", പ്രതീക്ഷയോടെ അനുപമ: പ്രത്യേക അഭിമുഖം
തിരുവനന്തപുരം സ്വദേശികളായ അനുപമ, അജിത്ത് ദമ്പതികളുടെ കുഞ്ഞിനെയാണ് ജനിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചത്. അനുപമയുടെ പിതാവും സിപിഎം നേതാവുമായ ജയചന്ദ്രനാണ് കുഞ്ഞിനെ കടത്തിയത്. സഹോദരിയുടെ വിവാഹ ശേഷം കുഞ്ഞിനെ മടക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ച് മാറ്റുകയായിരുന്നു.