തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തില്‍ ഭവനനാശം സംഭവിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചു. 2021 ഒക്‌ടോബര്‍ മാസത്തിലെ പ്രകൃതി ദുരന്തത്തിലുണ്ടായ നാശനഷ്‌ടത്തില്‍ ആലപ്പുഴ, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ ഗുണഭോക്താക്കള്‍ക്കായി 4,46,06,100 കോടിയാണ് അനുവദിച്ചത്. ആലപ്പുഴ - 2,28,00,400, കൊല്ലം - 1,86,04,400, കണ്ണൂര്‍ - 32,01,300 എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 2,631 ഗുണഭോക്താക്കള്‍ക്ക് 11,62,98,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു. ജീവഹാനി സംഭവിച്ചവരുടെ അവകാശികള്‍ക്ക് ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭവനനാശം നേരിട്ടവര്‍ക്ക് സമതലം, മലയോരം വിഭാഗങ്ങളായി തിരിച്ച് നഷ്‌ടശതമാന തോത് പ്രകാരം ദുരിതാശ്വാസ നിധിയില്‍ നിന്ന് വിഹിതം നിശ്ചയിച്ച് നേരത്തെ ഉത്തരവായിരുന്നു.