ETV Bharat / state

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്‍റെ പ്രത്യേക പരിശോധന ഇന്ന് മുതല്‍

വടക്കഞ്ചേരി ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി കര്‍ശന പരിശോധനകള്‍ക്കായി എം വി ഡി സ്‌പെഷ്യല്‍ ഡ്രൈവ്

kerala mvd  kerala mvd special inspection  Motor Vehicle Department Kerala  ഫോക്കസ് 3  മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ഡ്രൈവ്  മോട്ടോര്‍ വാഹനവകുപ്പിന്‍റെ പ്രത്യേക പരിശോധന  മോട്ടോർ വാഹന വകുപ്പ്  എം വി ഡി സ്‌പെഷ്യല്‍ ഡ്രൈവ്
നിയമലംഘനം നടത്തുന്ന ബസുകള്‍ക്ക് പൂട്ട് വീഴും; സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്‍റെ പ്രത്യേക പരിശോധന ഇന്ന് മുതല്‍
author img

By

Published : Oct 8, 2022, 7:20 AM IST

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിലെ നിയമ ലംഘനം കണ്ടെത്താൻ സംസ്ഥാനത്ത് ഇന്ന് മുതൽ മോട്ടോർ വാഹന വകുപ്പിൻ്റെ സ്പെഷ്യൽ ഡ്രൈവ്. ഫോക്കസ് 3 എന്ന പേരിട്ടിരിക്കുന്ന സ്പെഷ്യൽ ഡ്രൈവ് ഒക്‌ടോബര്‍ 16 വരെയാണ് മോട്ടോർ വാഹന വകുപ്പ് നടത്തുന്നത്. വടക്കഞ്ചേരിയിലെ ബസ് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് പരിശോധന നടപടികള്‍ ശക്തമാക്കാന്‍ മോട്ടോർ വാഹന വകുപ്പ് തയ്യാറെടുക്കുന്നത്.

ബസുകളുടെ അമിതവേഗത കൂടാതെ ഉച്ചത്തിള്ള ഹോൺ, നിയമ വിരുദ്ധമായ മ്യൂസിക് സിസ്റ്റം, ലൈറ്റുകൾ എന്നിവയും പരിശോധനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ മുതൽ തന്നെ ഇത്തരം നിയമലംഘനം കണ്ടെത്താൻ വിവിധ ജില്ലകളില്‍ പരിശോധന ആരംഭിച്ചിരുന്നു. ഈ പരിശോധന സംസ്ഥാന വ്യാപകമാക്കാനാണ് ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ നടപടികൾ സ്വീകരിക്കാന്‍ ഗതാഗത കമ്മീഷണർക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.