തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജന ബില്ല് നിയമമായി. സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാന്‍ നേരത്തെ വിസമ്മതിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പ് വെച്ചതോടെയാണ് ബില്ല് നിയമമായത്.
ഗവര്‍ണര്‍ ഓര്‍ഡിനല്‍സില്‍ ഒപ്പുവെക്കാത്തതിനെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്ല് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയില്‍ എതിര്‍പ്പുന്നയിച്ചെങ്കിലും ഭൂരിപക്ഷ തീരുമാനത്തില്‍ ബില്ല് നിയമസഭയില്‍ പാസായി. തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ടായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.