തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ അടുത്ത മാസം 9 വരെ നീട്ടിയേക്കും. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം മുഖ്യമന്ത്രി വൈകിട്ട് നടത്തും. 50 ശതമാനം ജീവനക്കാരെ അനുവദിച്ചുകൊണ്ട് ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് പ്രവർത്തന അനുമതി നൽകും.
സ്വർണക്കടകൾ, തുണിക്കടകൾ, ചെരുപ്പ് കടകൾ, അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി നൽകും. കയർ, കശുവണ്ടി ഫാക്ടറികൾക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കാൻ ഇളവ് നൽകും. മദ്യശാലകൾ ഉടൻ തുറക്കാനിടയില്ല.
also read: സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചു