തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകൾ നിരീക്ഷിക്കാൻ ജില്ലയിൽ അഞ്ചു നിരീക്ഷകർ. ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷകരെ നിയമിച്ചിരിക്കുന്നത്.
ഹൗസിങ് ബോഡ് ഓഡിറ്റ് ഓഫിസിലെ സീനിയർ ഡെപ്യൂട്ടി ഡയറക്‌ടർ ജി.എസ് ബിന്ദുവാണ് തിരുവനന്തപുരം കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുക. ചിറയിൻകീഴ്, വർക്കല ബ്ലോക്ക് പഞ്ചായത്തുകളിലെയും ആറ്റിങ്ങൽ, വർക്കല മുൻസിപ്പാലിറ്റികളിലെയും ചെലവ് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്‌ടറേറ്റിലെ ജോയിൻ്റ് ഡയറക്‌ടർ ഷൈല ഉബൈദ് നിരീക്ഷിക്കും.
നെടുമങ്ങാട്, വാമനപുരം, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തുകൾ, നെടുമങ്ങാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഓഡിറ്റ് വകുപ്പ് ഡയറക്‌ടറേറ്റിലെ ജോയിൻ്റ് ഡയറക്‌ടർ സാലമ്മ ബസേലിയോസ് നിരീക്ഷിക്കും. നേമം, പോത്തൻകോട്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തുകളുടെ ചെലവ് നിരീക്ഷിക്കുന്നത് ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഡബ്ല്യൂ.ജെ സുതനാണ്. പാറശ്ശാല, പെരുങ്കടവിള, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തുകൾ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നിവയുടെ ചെലവുകൾ കേരള സർവകലാശാല ഓഡിറ്റ് ഓഫിസിലെ ജോയിൻ്റ് ഡയറക്‌ടർ എം. ഗീത നിരീക്ഷിക്കും.