തിരുവനന്തപുരം : കേരള ടൂറിസം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്‌സ് ആപ്പ് ചാറ്റ്ബൂട്ട് ആരംഭിച്ചു. "മായ" എന്ന പേരിലാണ് ചാറ്റിങ് തുടങ്ങുക. വാട്‌സ് ആപ്പ് നമ്പറായ 7501512345ലേക്ക് ഹായ് അയക്കുകയോ ടൂറിസം ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്യുകയോ ചെയ്താല്‍ സേവനം ലഭിക്കും.
സംസ്ഥാനത്തെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ കഴിയുന്ന തരത്തിലാണ് മായ സജ്ജമാക്കിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പുത്തന്‍ ടെക്നോളജി കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ നാടിന്‍റെയും സാംസ്കാരിക പൈതൃകത്തെ കുറിച്ച് അറിയാന്‍ മായ സഹായിക്കും. ഇതുവഴി യാത്രികര്‍ക്ക് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.