ETV Bharat / state

kerala land act amendment bill | ഭൂപതിവ് ചട്ട ഭേദഗതി ബില്‍ പട്ടികയിലില്ല ; ഇത്തവണത്തെ നിയമസഭ സമ്മേളനത്തിലും അവതരിപ്പിച്ചേക്കില്ല - ഭൂപതിവ് ചട്ട ഭേദഗതി ബില്‍ അവതരിപ്പിക്കില്ല

നിയമസഭയുടെ പരിഗണനയ്ക്ക് വച്ചിരിക്കുന്ന 19 ബില്ലുകളുടെ പട്ടികയിൽ ഭൂപതിവ് ചട്ട ഭേദഗതി ബില്ല് ഇല്ലാത്തതിനാൽ ഇത്തവണത്തെ നിയമസഭ സമ്മേളനത്തിലും അവതരിപ്പിച്ചേക്കില്ല.

kerala land act amendment bill  kerala land act amendment bill assembly  kerala legislative assembly  land act amendment bill may not be presented  bill  ഭൂപതിവ് ചട്ട ഭേദഗതി ബില്‍  ഭൂപതിവ് ചട്ട ഭേദഗതി ബില്‍ കേരള നിയമസഭ സമ്മേളനം  ഭൂപതിവ് ചട്ട ഭേദഗതി  നിയമസഭ സമ്മേളനം ഭൂപതിവ് ചട്ട ഭേദഗതി ബില്‍  നിയമസഭ സമ്മേളനം  ഭൂപതിവ് ചട്ട ഭേദഗതി ബില്‍ അവതരണം  ഭൂപതിവ് ചട്ട ഭേദഗതി ബില്‍ അവതരിപ്പിക്കില്ല  ഭൂപതിവ് ചട്ട ഭേദഗതി ബില്ല്
ഭൂപതിവ്
author img

By

Published : Aug 4, 2023, 10:36 AM IST

Updated : Aug 4, 2023, 3:04 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ഭൂപതിവ് ചട്ട ഭേദഗതി ബില്‍ ഇത്തവണത്തെ നിയമസഭ സമ്മേളനത്തിലും അവതരിപ്പിച്ചേക്കില്ല. ഈ മാസം ഏഴിന് തുടങ്ങുന്ന നിയമസഭയുടെ പരിഗണനയ്ക്ക് വച്ചിരിക്കുന്ന 19 ബില്ലുകളില്‍ ഭൂപതിവ് ചട്ട ഭേദഗതി ബില്ല് ഉള്‍പ്പെടുത്താത്തതാണ് കാരണം. 1964 ലെയും 1993 ലെയും ഭൂപതിവ് ചട്ടങ്ങളിലാണ് ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നത്.

ഭേദഗതി വേഗത്തില്‍ നടപ്പാക്കാന്‍ 2023 ജനുവരി പത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായിരുന്നു. ഓഗസ്റ്റിലെ നിയമസഭ സമ്മേളനത്തില്‍ ബില്‍ കൊണ്ടു വരുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ജൂണില്‍ ഇടുക്കി കലക്ട്രേറ്റില്‍ നടന്ന സര്‍വകക്ഷി യോഗത്തിലും ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ ഭൂപതിവ് ചട്ട ഭേദഗതി ബില്ല് അവതരിപ്പിക്കും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

ഇടുക്കിയില്‍ ഭൂപതിപ് ചട്ട ലംഘനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോയാണ് ഭൂപതിവ് ചട്ട ഭേദഗതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2019 ല്‍ നടത്തിയ പ്രഖ്യാപനം നാല് വര്‍ഷം കഴിഞ്ഞിട്ടും ബില്ല് നടപടിയാകാത്തതിനാല്‍ സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷവും വിവിധ കര്‍ഷക സംഘടനകളും.

ആകെ 19 ബില്ലുകളാണ് ഇത്തവണത്തെ സഭയില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പ്രസിദ്ധീകരിച്ച 10 ബില്ലുകളും പ്രസിദ്ധീകരിക്കാനുള്ള 7 ബില്ലുകളും ഓര്‍ഡിനന്‍സിന് പകരമുള്ള രണ്ടു ബില്ലുകളുമാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്‌തിട്ടുള്ളത്. നിയമ വകുപ്പ് തയാറാക്കിയ ബില്‍ ഭരണ വകുപ്പ് വഴി മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ബില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും മന്ത്രി സഭ യോഗത്തിന്‍റെ പ്രത്യേക അനുമതിയോടെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയും.

നിയമസഭ സമ്മേളിക്കുന്നത് ഓഗസ്റ്റ് ഏഴ് മുതൽ 24 വരെ : 15-ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഓഗസ്റ്റ് ഏഴ് മുതല്‍ 24 വരെയാണ് നടക്കുന്നത്. പ്രധാനമായും നിയമ നിര്‍മാണത്തിനായി ചേരുന്ന ഈ സമ്മേളനം ആകെ 12 ദിവസമാണ് സമ്മേളിക്കുന്നത്. ഒട്ടേറെ സുപ്രധാന ബില്ലുകള്‍ നിയമസഭ സമ്മേളനത്തില്‍ പരിഗണിക്കും. ഓഗസ്റ്റ് ഏഴിന് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ചരമോപചാരം അര്‍പ്പിച്ചുകൊണ്ട് സഭ പിരിയും. 53 വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ സഭ സമ്മേളനമാണ് ഇത്തവണ നടക്കുന്നത്.

ഓഗസ്‌റ്റ് ഏഴിന് ചേരുന്ന കാര്യോപദേശക സമിതിയാണ് സഭയുടെ തുടര്‍ ദിവസങ്ങളില്‍ പരിഗണിക്കേണ്ട ബില്ലുകളെ സംബന്ധിച്ച് തീരുമാനമെടുക്കുക. ഓഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായി മാറ്റി വയ്‌ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിയമസഭ പരിഗണിക്കുന്ന ബില്ലുകൾ : കേരള സഹകരണ സംഘം ഭേദഗതി ബില്‍, ശമ്പളവും ആനുകൂല്യങ്ങളും ഭേദഗതി ബില്‍, കേരള മോട്ടോര്‍ തൊഴിലാളി ന്യായ വേതന ഭേദഗതി ബില്‍, ശ്രീ പണ്ടാരവക ഭൂമി ഭേദഗതി ബില്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ഭേദഗതി ബില്‍, കേരള പബ്‌ളിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി ബില്‍, അബ്‌കാരി ഭേദഗതി ബില്‍, കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഭേദഗതി ബില്‍, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് ഭേദഗതി ബില്‍, ഇന്ത്യന്‍ പങ്കാളിത്ത ഭേദഗതി ബില്‍ എന്നീ ബില്ലുകൾ സഭ പരിഗണിക്കും.

Read more : Kerala Legislative Session| നിയമസഭ സമ്മേളനം ഓഗസ്റ്റ് 7 മുതല്‍, ആദ്യ ദിനം ഉമ്മന്‍ ചാണ്ടിക്ക് ചരമോപചാരം, 10 ബില്ലുകള്‍ സഭ പരിഗണിക്കും

Last Updated : Aug 4, 2023, 3:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.