ETV Bharat / state

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഇന്ന് സംയുക്ത പ്രക്ഷോഭം

രാവിലെ പത്തിന് രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കും

cab joint protest  citizenship amendment bill  പൗരത്വഭേദഗതി നിയമം  സംയുക്ത പ്രക്ഷോഭം  രക്തസാക്ഷി മണ്ഡപം  സംസ്ഥാന വ്യാപക ഹർത്താല്‍  പിണറായി വിജയന്‍-രമേശ് ചെന്നിത്തല
പൗരത്വഭേദഗതി നിയമത്തിനെതിരെ നാളെ കേരളത്തിന്‍റെ സംയുക്ത പ്രക്ഷോഭം
author img

By

Published : Dec 15, 2019, 7:16 PM IST

Updated : Dec 16, 2019, 7:31 AM IST

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ സംയുക്ത പ്രക്ഷോഭം. തിരുവനന്തപുരത്താണ് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് പ്രതിഷേധ ധർണയിൽ പങ്കെടുക്കും. രാവിലെ പത്തിന് രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് ധർണ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി പ്രക്ഷോഭം നടത്തുന്നത്. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിലാണ് സർക്കാർ. വിഷയത്തിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സംയുക്ത സമരവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നേരത്തെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ധർണയിൽ മന്ത്രിമാരും യുഡിഎഫ് നേതാക്കളും സാംസ്‌കാരിക നായകന്മാരും പങ്കെടുക്കും. നിയമത്തിനെതിരെ ചൊവ്വാഴ്‌ച ചില സംഘടനകൾ സംസ്ഥാന വ്യാപകമായി ഹർത്താലിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.

Intro:പൗരത്വഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ സംയുക്ത പ്രക്ഷോഭം നാളെ തിരുവനന്തപുരത്ത് .മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ച് പ്രതിഷേധ ധർണയിൽ പങ്കെടുക്കും. രാവിലെ പത്തിന് രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് ധർന്ന.

Body:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംസ്ഥാനത്ത് ഭരണ പ്രതിപക്ഷങ്ങൾ സംയുക്ത പ്രക്ഷോഭം നടത്തുന്നത്. കേന്ദ്രത്തിനെതിരെ വിഷയത്തിൽ പ്രതിപക്ഷം സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന നിലപാടിലാണ് സർക്കാർ .രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയാണ് സംയുക്ത സമരത്തിലേക്ക്എത്തിച്ചേർന്നത്. ധർണയിൽ മന്ത്രിമാരും, യു.ഡി.എഫ് നേതാക്കളും സാംസ്കാരിക നായകരും പങ്കെടുക്കും.നിയമത്തിനെതിരെ ചൊവ്വാഴ്ച ചില സംഘടനകൾ സംസ്ഥാന വ്യാപകമായി ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Conclusion:
Last Updated : Dec 16, 2019, 7:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.