ETV Bharat / state

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Kerala to witness heavy rainfall; IMD issues warning  weather forecasting  weather updates  kerala  IMD  സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  കാലാവസ്ഥാ കേന്ദ്രം
സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
author img

By

Published : Jul 17, 2021, 4:39 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകും. ശനിയാഴ്ച (ജൂലൈ 17) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച (ജൂലൈ 18) മുതല്‍ വിവിധ ജില്ലകളില്‍ മഴ ശക്തമാകും. കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച (ജൂലൈ 19) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ചൊവ്വാഴ്ച (ജൂലൈ 20) പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ബുധനാഴ്ച (ജൂലൈ 21) പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 204 മില്ലീമീറ്റര്‍ വരെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 115 മില്ലീമീറ്റര്‍ വരെയും മഴയ്ക്ക് സാധ്യതയുണ്ട്. തീരമേഖലയില്‍ 50 കിലോമീറ്റര്‍ വരെ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Also read: സംസ്ഥാനത്ത് ഞായറാഴ്ച (ജൂലൈ 18) മദ്യ വിലപ്പനശാലകള്‍ പ്രവര്‍ത്തിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.