ETV Bharat / state

ജീവനക്കാർക്ക് കർശന നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കൂടുതൽ ജീവനക്കാർ രോഗബാധിതരാകുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുമെന്നതിനാലാണ് കർശന നിർദേശങ്ങൾ നടപ്പാക്കുന്നത്.

തിരുവനന്തപുരം കൊറോണ വാർത്തകൾ  കൊവിഡ് 19  ആരോഗ്യ പ്രവർത്തകർക്ക് മാർഗ നിർദേശങ്ങൾ  Kerala Health Department  thiruvananthapuram  strict guidelines for health workers  covid 19 kerala updates
ജീവനക്കാർക്ക് കർശന നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്
author img

By

Published : Jun 7, 2020, 2:49 PM IST

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് മാർഗ നിർദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി കർശന നിർദേശങ്ങളാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചത്. ആരോഗ്യ പ്രവർത്തകർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണമെന്ന് ഹെൽത്ത് ഡയറക്ടർ ഡോക്ടർ ആർ.എൽ സരിത നിർദേശിച്ചു. കൊവിഡ് രോഗികളുമായി ഇടപഴകുന്നവർ പ്രോട്ടോകോൾ പ്രകാരമുള്ള നിരീക്ഷണ കാലാവധി പാലിക്കണം. സ്ഥാപന മേധാവികൾ ഇക്കാര്യം ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നുണ്ട്.

ചില സ്ഥലങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ കാലാവധി കുറച്ചത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇടപെടൽ. ആരോഗ്യപ്രവർത്തകർ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ കർശനമായി പാലിക്കണം. ഹോട്ട്സ്‌പോട്ടുകൾ ആയി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിൽ നിന്നുള്ള ജീവനക്കാർ ദിവസവും ജോലിക്ക് എത്തുന്നത് ഒഴിവാക്കണം. ഇവർക്കായി സ്ഥാപനങ്ങളുടെ സമീപത്തുതന്നെ താമസ സൗകര്യം ഒരുക്കണമെന്നും ആരോഗ്യവകുപ്പിന്‍റെ നിർദേശത്തിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ആരോഗ്യ വകുപ്പിന്‍റെ നീക്കം. കൂടുതൽ ജീവനക്കാർ രോഗബാധിതരാകുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുമെന്നും സർക്കാർ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.