ETV Bharat / state

E - Sanjeevani | ഇനി തിരക്ക് വേണ്ട ; ഇ-സഞ്ജീവനി വഴി ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം സജ്ജം - കേരളത്തില്‍ വിദഗ്‌ധ ചികിത്സ സൗകര്യം

തിരക്കും ആശങ്കയുമില്ലാതെ വിദഗ്‌ധ ചികിത്സയ്‌ക്ക് ആരോഗ്യ വകുപ്പിന്‍റെ (health deparment e-sanjeevani) ഇ-സഞ്ജീവനി വഴിയൊരുക്കുന്ന ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം (doctor to doctor services) ഉപയോഗപ്പെടുത്താം

kerala health department  doctor to doctor service  Minister Veena George  ADVANCED HEALTH TREATMENT KERALA  E-SANJEEVANI  TELE-MEDICINE SYSTEM  ഇ-സഞ്ജീവനി  ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം  കേരള ആരോഗ്യ വകുപ്പ്  മന്ത്രി വീണ ജോര്‍ജ്‌  കേരളത്തില്‍ വിദഗ്‌ധ ചികിത്സ സൗകര്യം  മെഡിക്കല്‍ ഹബ്ബ്‌
ഇനി തിരക്ക് കുറയും; ഇ-സഞ്ജീവനി വഴി ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനങ്ങള്‍
author img

By

Published : Nov 23, 2021, 7:26 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി വഴി 'ഡോക്‌ടര്‍ ടു ഡോക്‌ടര്‍' സേവനങ്ങള്‍ (doctor to doctor service by e-sanjeevani) ആരംഭിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറയ്‌ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്‌ (health minister veena george) പറഞ്ഞു.

ആശുപത്രിയില്‍ എത്തുന്ന രോഗിക്ക് വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ മറ്റ് ആശുപത്രിയിലേക്ക് പോകാതെ തന്നെ ഇ-സഞ്ജീവനി പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തി തുടര്‍ ചികിത്സ നടത്താവുന്ന സൗകര്യമാണ് ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം. ഇതിനായി ആരോഗ്യവകുപ്പ് സ്‌പെഷ്യാലിറ്റി ഡോക്‌ടര്‍മാരുടെ പട്ടിക തയ്യാറാക്കി സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. ഒപിയിലെ ഡോക്ടര്‍ രോഗിക്ക് വേണ്ട സ്പെഷ്യാലിറ്റി ഡോക്ടറെ ബന്ധപ്പെടുത്തുന്നതാണ് പദ്ധതി.

നിലവില്‍ ഒപി സേവനങ്ങള്‍ സ്വീകരിക്കുന്നവരില്‍ വലിയൊരു ശതമാനം ആളുകളും തുടര്‍ ചികിത്സ വേണ്ടവരാണ്. തുടര്‍ ചികിത്സയ്ക്കായി വിദഗ്‌ധ ഡോക്‌ടറെ കാണാന്‍ വലിയ ആശുപത്രികളില്‍ വലിയ തിരക്കുണ്ടാകും. ഇതിനൊരു പരിഹാരമായാണ് ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം നടപ്പിലാക്കുന്നത്.

എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയാണ് സേവനം വിജയകരമായി നടപ്പിലാക്കിയത്. മറ്റ് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ സംസ്ഥാന വ്യാപകമായി ഡോക്‌ടര്‍ ടു ഡോക്‌ടര്‍ സേവനം ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

ജില്ലയില്‍ ഒരു ഹബ്ബ് രൂപീകരിച്ചാണ് സേവനം ഏകോപിപ്പിക്കുന്നത്. മെഡിക്കല്‍ കോളജുകളും ജില്ലാ ആശുപത്രികളുമാണ് ജില്ലകളിലെ ഹബ്ബുകള്‍. ഇത്‌ കൂടാതെ പലയിടത്തും സ്പെഷ്യലിസ്റ്റുകളെ റൊട്ടേഷന്‍ അടിസ്ഥാനത്തിലും നിയോഗിക്കും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സ്പോക്കുകളായി പ്രവര്‍ത്തിക്കും. കൂടാതെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായ നഴ്‌സുമാര്‍ എന്നിവര്‍ മുഖാന്തിരവും സ്പെഷ്യലിസ്റ്റ് ഡോക്‌ടര്‍മാരുടെ സേവനം തേടാവുന്നതാണ്.

Read More: 'ഓരോ പൗരനും ഓരോ ആരോഗ്യ റെക്കോഡ്' ; ഡിജിറ്റൽ ഹെൽത്ത് മിഷൻ ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി

അടിയന്തര റഫറല്‍ ആവശ്യമില്ലാത്ത രോഗികളെ വിവിധ സ്പോക്കുകളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങളനുസരിച്ചാണ് ഹബ്ബുകളിലെ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ ഇ-സഞ്ജീവനി വഴി പരിശോധിക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്‌ടര്‍മാരുമായി കണ്‍സള്‍ട്ട് ചെയ്യാനുള്ള സംവിധാനം ഇ-സഞ്ജീവനി വഴി ഒരുക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.