ETV Bharat / state

കൃത്രിമ ഗർഭധാരണത്തിന് പ്രായപരിധി വ്യവസ്ഥ പുനഃപരിശോധിക്കണം: ഹൈക്കോടതി - കൃത്രിമ ഗർഭധാരണം ഹൈക്കോടതി

പ്രായപരിധി കഴിഞ്ഞ ഹർജിക്കാരിൽ ചികിത്സയിൽ ഇരിക്കുന്നവർക്ക് ചികിത്സ തുടരാനും ഹൈക്കോടതിയുടെ അനുമതി

കൃത്രിമ ഗർഭധാരണം  re examine age limit for artificial pregnancy  കൃത്രിമ ഗർഭധാരണത്തിനുള്ള പ്രായപരിധി  ഹൈക്കോടതി  Kerala Highcourt  ഐവിഎഫ്  കൃത്രിമ ഗർഭധാരണം ഹൈക്കോടതി  age limit for artificial pregnancy
കൃത്രിമ ഗർഭധാരണത്തിലെ പ്രായപരിധി
author img

By

Published : Jan 4, 2023, 7:11 AM IST

Updated : Jan 4, 2023, 7:25 AM IST

എറണാകുളം: കൃത്രിമ ഗർഭധാരണത്തിനായി നിജപ്പെടുത്തിയ പ്രായപരിധി പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ചികിത്സയിലിരിക്കുന്ന പ്രായപരിധി കഴിഞ്ഞ 28 ഹർജിക്കാർക്ക് ചികിത്സ പൂർത്തിയാക്കാൻ ഉത്തരവിട്ടാണ് ഹൈക്കോടതി നിർദേശം നൽകിയത്.

കൃത്രിമ ഗർഭധാരണ സാങ്കേതിക നിയന്ത്രണ നിയമം 2021ന്‍റെ വകുപ്പ് 21 (ജി) പ്രകാരം കൃത്രിമ ഗർഭം ധരിക്കുന്ന ദമ്പതികളിൽ പുരുഷൻമാർക്ക് 55ഉം സ്ത്രികൾക്ക് 50ഉം വയസ് തികയാൻ പാടില്ലെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. ദമ്പതികളിൽ ആർക്കെങ്കിലും ഒരാൾക്ക് ഈ പ്രായപരിധി പൂർത്തിയായാൽ ഈ നിയമ പ്രകാരം ഇവർക്ക് കൃത്രിമ ഗർഭധാരണം നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ട്.

ഇത് ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്യത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയുള്ള 28 ഹർജികളിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. ഹർജിക്കാരിൽ മിക്കവരും നിയമം നിഷ്‌കർഷിക്കുന്ന പ്രായപരിധി തികയുന്നതിന് മുൻപ് തന്നെ കൃത്രിമ ഗർഭധാരണത്തിനായി ചികിത്സ തുടർന്നു വന്നിരുന്നവരാണ്.

ഇവർക്ക് കൃത്രിമ ഗർഭധാരണം നിഷേധിക്കുന്നത് യുക്തി രഹിതവും ഏകപക്ഷീയവും അകാരണവും അവകാശ ലംഘനവുമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിക്കാരിൽ ചികിത്സയിൽ ഇരിക്കുന്നവർക്ക് ചികിത്സ തുടർന്ന് പൂർത്തിയാക്കാനും ജസ്റ്റിസ് വി. ജി അരുൺ അനുമതി നൽകി.

ഇതിന് പുറമെ പ്രായപരിധി നിശ്ചയിക്കുന്ന വകുപ്പ് പുനഃപരിശോധിക്കാനും കേന്ദ്ര സർക്കാരിന് സിംഗിൾ ബഞ്ച് നിർദേശം നൽകി. മൂന്ന് മാസത്തിനുള്ളിൽ സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. ആർട്ട് നിയമ പ്രകാരം രൂപീകരിച്ച ദേശീയ ബോർഡ് ആണ് ഈ വിഷയങ്ങൾ കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്തേണ്ടത്.

ചികിത്സ നൽകുന്നില്ലെന്ന് പരാതി: 2022 ജനുവരി 25ന് നിലവിൽ വന്ന പുതിയ നിയമത്തിലാണ് ഉയർന്ന പ്രായപരിധി കൊണ്ടുവന്നത്. എന്നാൽ ഇത് പാലിക്കാനാവാത്തതിനാൽ നിശ്ചിത പ്രായപരിധി കഴിഞ്ഞവര്‍ക്ക് ആശുപത്രികളിൽ നിന്ന് ചികിത്സ നല്‍കുന്നില്ലെന്നായിരുന്നു പരാതി. ചികിത്സ തുടർന്നുവന്ന അന്‍പതുകളിലേക്ക് കടന്ന ദമ്പതികളായിരുന്നു പരാതിക്കാരിൽ ഏറെയും.

നിയമപ്രകാരം എആർടി സേവനങ്ങൾ നൽകുന്നതിന് ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കാതെ ഒരു വർഷം ഒരുമിച്ച് കഴിയണം. ഒരു വർഷം തികയുമ്പോൾ അപേക്ഷകർ ആശുപത്രിയെ സമീപിക്കുകയും ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) സാങ്കേതികത വിദ്യ പരിഗണിക്കുകയും ചെയ്യണം.

എന്നാല്‍ ഹര്‍ജിക്കാരില്‍ ചിലര്‍ വന്ധ്യത ചികിത്സയ്ക്കായി എത്തിയപ്പോള്‍ എആർടി നിയമം 2022 ജനുവരി 25 മുതൽ പ്രാബല്യത്തിൽ വന്നെന്നും പ്രായ പരിധി പിന്നിട്ടതിനാല്‍ ചികിത്സ നൽകാനാവില്ലെന്നും ആശുപത്രി അധിക്യതര്‍ വ്യക്‌തമാക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ഭർത്താവിന്‍റെ അനുമതി പരിഗണനയിൽ: അതേസമയം വിവാഹിതരായ സ്ത്രീകള്‍ക്ക് കൃത്രിമ ദാതാവില്‍ നിന്ന് ബീജം സ്വീകരിക്കാന്‍ ഭര്‍ത്താവിന്‍റെ അനുമതി ആവശ്യമാണെന്ന ചട്ടം നിയമത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയിരിക്കുന്ന ഭര്‍ത്താവ് താന്‍ കൃത്രിമ ഗര്‍ഭധാരണം നടത്തുന്നതിന് എതിരുനില്‍ക്കുന്നു എന്നു ചൂണ്ടിക്കാട്ടി 38കാരിയായ യുവതിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണ നിയമത്തിലെ ചട്ടങ്ങള്‍ വ്യക്തികളുടെ തുല്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതാണെന്ന് പരാതിക്കാരി ഹർജിയിൽ വ്യക്‌തമാക്കിയിരുന്നു. മാത്രമല്ല ഈ നിയമം ഒരു വനിതയുടെ അവകാശങ്ങളെ നിഷേധിക്കുന്നതാണെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി ഉറപ്പുനൽകിയത്.

2021ല്‍ പാര്‍ലമെന്‍റില്‍ പാസാക്കിയ കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണം അനുസരിച്ചും 2022ല്‍ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ഇറക്കിയ വിജ്ഞാപനം അനുസരിച്ചുമാണ് കൃത്രിമ ഗര്‍ഭധാരണത്തിന് ഭര്‍ത്താവിന്‍റെ അനുമതി ആവശ്യമായി വരുന്നത്. 21 വയസ് പൂര്‍ത്തിയായ വനിതകള്‍ക്കാണ് കൃത്രിമ ഗര്‍ഭധാരണം നടത്താന്‍ അനുമതിയുള്ളത്. പുരുഷന്‍മാരില്‍ ഐവിഎഫ് ചികിത്സ നടത്താനുള്ള പ്രായപരിധി 21 വയസാണ്.

Last Updated : Jan 4, 2023, 7:25 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.