ETV Bharat / state

Kerala Govt Cash Award For Asian Games Winners ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

author img

By ETV Bharat Kerala Team

Published : Oct 18, 2023, 6:31 PM IST

Cash Award For Asian Games Winners : മുന്‍ കാലങ്ങളില്‍ കായികതാരങ്ങള്‍ക്ക് നല്‍കിവന്ന ക്യാഷ് അവാർഡിനെക്കാള്‍ കൂടിയ തുകയാണ് ഇക്കുറി നല്‍കുന്നത്. മുന്‍പ് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കള്‍ക്ക് 20 ലക്ഷം, 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലാണ് ക്യാഷ് അവാർഡ് നൽകിവന്നിരുന്നത്.

Etv Bharat kerala cabinet announces cash award for Asian games medal winners from Kerala  Kerala Cabinet Meeting  Cash Award Announced For Asian Games Winners  Kerala Asian Games Medalists  ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍  Cash Award For Asian Games Winners  Kerala Cabinet Meeting Decision  Cabinet Meeting Decision
Kerala Cabinet Meeting Decision- Cash Award Announced For Asian Games Winners

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ഒടുവില്‍ പരിഗണനയുമായി സര്‍ക്കാര്‍. മെഡല്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ചൈനയിലെ ഹാങ്ങ്‌ചോവില്‍ നടന്ന 19-ാം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മെഡല്‍ നേടിയ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കാനുള്ള മന്ത്രിസഭ തീരുമാനം (Cabinet Meeting Decision- Cash Award Announced For Asian Games Winners).

25 ലക്ഷം രൂപയാകും സ്വർണ മെഡൽ ജേതാക്കള്‍ക്ക് ലഭിക്കുക. വെള്ളി മെഡൽ ജേതാവിന് 19 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാവിന് 12.5 ലക്ഷം രൂപയും നല്‍കും. മുന്‍ കാലങ്ങളില്‍ കായിക താരങ്ങള്‍ക്ക് നല്‍കിവന്ന ക്യാഷ് അവാർഡിനെക്കാള്‍ കൂടിയ തുകയാണ് ഇക്കുറി നല്‍കുന്നത്. മുന്‍പ് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കള്‍ക്ക് 20 ലക്ഷം, 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലാണ് ക്യാഷ് അവാർഡ് നൽകിവന്നിരുന്നത്.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കും- സൂക്ഷ്‌മാണു വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് സംസ്ഥാനത്ത് സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം സ്ഥാപിക്കും. ഈ ഗവേഷണ കേന്ദ്രം രാജീവ് ഗാന്ധി സെന്‍റര്‍ ഫോർ ബയോടെക്നോളജിയുടെ പിന്തുണയോടെയും പങ്കാളിത്തത്തോടെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിലാവും മൈക്രോ ബയോളജി ശാസ്ത്ര ശാഖയില്‍ നൂതന പഠനങ്ങള്‍ക്ക് വഴിതുറക്കുന്ന മൈക്രോബയോം സ്ഥാപിക്കുക. കേരള ഡവലപ്‌മെന്‍റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ സമർപ്പിച്ച വിശദ പദ്ധതി രേഖ അം​ഗീകരിച്ചാണ് സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിന് ഭരണാനുമതി നൽകിയത്.

സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിന്‍റെ പ്രവർത്തനത്തിനായി താൽക്കാലികാടിസ്ഥാനത്തിൽ തസ്‌തികകൾ സൃഷ്‌ടിക്കും. രാജീവ് ഗാന്ധി സെന്‍റര്‍ ഫോർ ബയോടെക്നോളജിയിൽ നിന്ന് വിരമിച്ച ഡോ. സാബു തോമസിനെ ആദ്യ ഡയറക്ടറായി 3 വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കും. കമ്പനിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. കേരള സർക്കാരിന്‍റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലാവും എക്‌സലൻസ് ഇൻ മൈക്രോബയോം പ്രവര്‍ത്തിക്കുക.

കൊവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിലാണ് ഏകാരോഗ്യ സമീപനം അടിസ്ഥാനമാക്കിയുള്ള മൈക്രോബയോം ഗവേഷണം കൂടുതൽ പ്രസക്തമാകുന്നത്. പരിസ്ഥിതി ശാസ്ത്രം, കാർഷിക മേഖല, വൈദ്യശാസ്ത്ര മേഖല, ഫോറൻസിക് സയൻസ് തുടങ്ങി എക്സോ ബയോളജി വരെ വ്യാപിച്ചു കിടക്കുന്ന വൈവിധ്യമാർന്ന ശാസ്ത്ര മേഖലകളിൽ പുതിയ ഡയഗ്നോസ്റ്റിക് ഇന്‍റര്‍ വെൻഷണൽ ടെക്നിക്കുകൾ വികസിപ്പിക്കാൻ മൈക്രോബയോം ഗവേഷണം ലക്ഷ്യമിടുന്നു. ഈ മേഖലയിലെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് 2022-23 ബജറ്റിൽ മൈക്രോബയോം സെന്‍റർ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഏകാരോഗ്യ വ്യവസ്ഥയിൽ മൈക്രോബയോട്ടയുടെ പ്രാധാന്യം പ്രചാരത്തിലാക്കുന്ന അന്തർവൈജ്ഞാനിക ഗവേഷണം, ക്രോസ് ഡൊമൈൻ സഹപ്രവർത്തനം, നവീന ഉത്പന്ന നിർമ്മാണം എന്നിവ ഏകോപിപ്പിക്കാൻ കഴിയുന്ന ആഗോള കേന്ദ്രമാക്കി ഇതിനെ മാറ്റും. ബിഗ് ഡാറ്റാ ടെക്നോളജികളായ ഐ ഒ ടി, എ ടി ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി മൈക്രോബയോമിന്‍റെ സ്പേഷ്യോ ടെമ്പറൽ മാപ്പിംഗ് സൃഷ്‌ടിക്കും. തുടർന്നുള്ള ഗവേഷണങ്ങൾക്കും സൂക്ഷ്‌മാണുക്കളുടെ ഇടപെടലുകൾ മനസ്സിലാക്കുന്നതിനും ജീനോമിക് ഡാറ്റാ ബേസ് നിർമ്മിക്കും.

സ്റ്റാർട്ട് അപ്പുകളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിനായി നവീന ടെക്നോളജികൾ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പുതിയ തന്ത്രങ്ങൾ രൂപപ്പെടുത്തുകയും അതുവഴി മാതൃകാപരമായ ഗവേഷണം നടത്തുകയും ചെയ്യും. ഹ്യൂമൻ മൈക്രോബയോം, ആനിമൽ മൈക്രോബയോം, പ്ലാന്‍റ് മൈക്രോബയോം, അക്വാട്ടിക് മൈക്രോബയോം, എൻവയോൺമെന്‍റൽ മൈക്രോബയോം, ഡാറ്റാ ലാബുകൾ എന്നിങ്ങനെ 6 ഡൊമൈനുകളിൽ ഗവേഷണവും വികസനവും സെന്‍റ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം കേന്ദ്രം പദ്ധതിയിടുന്നുണ്ട്. പ്രാരംഭ ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ലബോറട്ടറി തിരുവനന്തപുരം കിൻഫ്രാ പാർക്കിലുള്ള കെട്ടിടത്തിലാവും. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ പുതിയ കെട്ടിടം നിർമ്മിച്ചു കഴിഞ്ഞാൽ പ്രവർത്തനം അവിടേക്ക് മാറ്റും.

പി വി മനേഷിന് ഭവന നിർമ്മാണത്തിന് ഭൂമി- മുംബൈ ഭീകരാക്രമണത്തിൽ സാരമായി പരിക്കേറ്റ എൻഎസ്‌ജി കമാൻഡോ, കണ്ണൂർ അഴീക്കോടെ പി വി മനേഷിന് ഭവന നിർമ്മാണത്തിന് സൗജന്യമായി ഭൂമി പതിച്ച് നൽകും. പുഴാതി വില്ലേജ് റീ.സ. 42/15ൽപ്പെട്ട പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുളള 5 സെന്‍റ് ഭൂമിയാണ് സർക്കാരിന്‍റെ സവിശേഷാധികാരം ഉപയോഗിച്ച് പൊതുതാൽപ്പര്യം മുൻനിർത്തി സൗജന്യമായി പതിച്ച് നൽകുക.

കണ്ണൂർ ഐടി പാർക്കിന് ഭരണാനുമതി- കണ്ണൂർ ഐടി പാർക്ക് സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകി. കിൻഫ്ര ഏറ്റെടുക്കുന്ന 5000 ഏക്കറിൽ നിന്ന് ഭൂമി കണ്ടെത്തും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് സ്ഥാപിക്കുക. സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ നിയമിക്കും. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് കണ്ണൂർ ഐടി പാർക്ക് പ്രഖ്യാപിച്ചത്.

പുതുക്കിയ ഭരണാനുമതി- പിണറായി വില്ലേജിൽ കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തോടനുബന്ധിച്ച് ഓപ്പൺ എയർ തീയേറ്റർ ഉൾപ്പെടെ നിർമ്മിക്കുന്നതിനുള്ള പ്രോജക്‌റ്റിന്‍റെ എസ് പി വി ആയ കെ.എസ്.ഐ.ടി.ഐ.എൽ, ഐ.എച്ച്.ആർ.ഡി ഡയറക്‌ടർ മുഖേന സമർപ്പിച്ച 285 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി.

കരാർ നിയമനം- കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിന്‍റെ 2023-24 സാമ്പത്തിക വർഷത്തെ വിവിധ പ്ലാൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് 64 പ്രോജക്ട് സ്റ്റാഫുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Also Read: CM And Ministers Tour Through Constituencies : നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ; മണ്ഡലപര്യടനം നവംബർ 18 മുതൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.