ETV Bharat / state

'മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും' ; സര്‍ക്കാരിനെതിരെ വീണ്ടും ഗവർണർ - kerla governor state government issue

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ട്വീറ്റ്

kerala governor  pinarayi vijayan  Kerlala governor tweet  മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ഗവർണർ  തിരുവനന്തപുരം  ആരിഫ് മുഹമ്മദ് ഖാൻ  ട്വിറ്റർ  ഗവർണർ  ട്വീറ്റ്  kerla governor state government issue  arif mohammad khan
'മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും' ; സര്‍ക്കാരിനെതിരെ വീണ്ടും ഗവർണർ
author img

By

Published : Oct 17, 2022, 12:33 PM IST

Updated : Oct 17, 2022, 1:06 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താക്കീതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാർ അവഹേളിക്കുന്നത് തുടർന്നാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗവർണർ തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അവഹേളനം തുടർന്നാൽ മന്ത്രി സ്ഥാനം റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും ഗവർണർ വ്യക്തമാക്കി.

ഗവർണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവും മന്ത്രിമാര്‍ക്കുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്‌താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. ഗവർണറുടെ പ്രസ്‌താവന രാജ്ഭവൻ പിആർഒയാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്‌റ്റ് ചെയ്‌തത്.

  • Hon’ble Governor Shri Arif Mohammed Khan said:“The CM and Council of Ministers have every right to advise Governor.But statements of individual ministers that lower the dignity of the office of the Governor,can invite action including withdrawal of pleasure”:PRO,KeralaRajBhavan

    — Kerala Governor (@KeralaGovernor) October 17, 2022 " class="align-text-top noRightClick twitterSection" data=" ">

വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദേശിക്കാൻ ചേർന്ന യോഗത്തിൽ നിന്നും വിട്ടുനിന്ന 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചിരുന്നു. ഇതിനെ വിമർശിച്ച് മന്ത്രി ബിന്ദു അടക്കം രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ഗവർണറുടെ ട്വീറ്റ്‌.

Last Updated : Oct 17, 2022, 1:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.