ETV Bharat / state

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക്; ഈ മാസം കേരളത്തിലേക്കില്ല - രാജ് ഭവനില്‍

സര്‍ക്കാരുമായുള്ള പോര് പരസ്യമായിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കും, ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ചാണ് യാത്ര.

Governor  Kerala Governor  Delhi Visit  Kerala Governor Arif Mohammed Khan  Arif Mohammed Khan  Delhi  ഗവര്‍ണര്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  ഡല്‍ഹി  തിരുവനന്തപുരം  സര്‍ക്കാരുമായുള്ള പോര്  ബില്ലുകളില്‍ ഒപ്പിടണമെങ്കില്‍  മന്ത്രി  സെക്രട്ടറി  രാജ് ഭവനില്‍  ഭരണഘടന
പോരിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയിലേക്ക്; ഈ മാസം കേരളത്തിലേക്കില്ല
author img

By

Published : Sep 21, 2022, 9:24 AM IST

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് (21.09.2022) ഡൽഹിക്ക് പോകും. വിവാദമായ ലോകായുക്ത നിയമഭേദഗതി, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളിൽ ഒപ്പിടമെങ്കിൽ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ശേഷമാണ് ഗവർണർ ഡൽഹിയിലേക്ക് പോകുന്നത്. രാജ് ഭവനില്‍ വച്ചാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വ്യവസ്ഥകള്‍ അറിയിച്ചത്.

ഇന്ന് ഡൽഹിയിലേക്ക് പോകുന്ന ഗവർണർ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല. ഗവർണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് സൂചന. 11 ബില്ലുകളാണ് ഗവർണറുടെ പരിഗണന കാത്തിരിക്കുന്നത്. മന്ത്രിമാർ വന്ന് ബില്ലുകളെ കുറിച്ച് വിശദീകരിക്കണമെന്ന് കഴിഞ്ഞ മാസം ഗവർണർ സർക്കാറിന് കത്തയച്ചിരുന്നു. അതുകൊണ്ടു തന്നെ മന്ത്രിമാരോ സെക്രട്ടറിമാരോ ഇന്ന് വിശദീകരിക്കാൻ എത്തിയില്ലെങ്കിൽ ബില്ലുകളിലും തീരുമാനം നീളുമെന്നുറപ്പാണ്.

ഏറ്റുമുട്ടാനുറച്ച് സർക്കാരും പാർട്ടിയും: അതേസമയം ഗവർണർക്ക് ഭരണഘടനപരമായി പരിമിതമായ അധികാരമേയുള്ളൂവെന്ന വസ്‌തുതയിൽ ഊന്നിയാവും സർക്കാറിന്‍റെ മുന്നോട്ടുപോക്ക്. ഭരണഘടനയുടെ 163-ാം അനുച്ഛേദ പ്രകാരം മന്ത്രിസഭയുടെ ഉപദേശത്തിനെതിരായോ വിരുദ്ധമായോ പ്രവർത്തിക്കാനുള്ള അധികാരം ഗവർണർക്ക് നൽകുന്നില്ല. ഗവർണറുടെ പ്രവർത്തനങ്ങൾ ഏകപക്ഷീയവും ഭാവനാപരവും ആവരുത്, യുക്തിപരവും സദുദ്ദേശപരവും ശ്രദ്ധയോടുകൂടിയതുമാവണമെന്ന സർക്കാരിയ കമ്മീഷന്‍ റിപ്പോർട്ട് സംസ്ഥാന സർക്കാറിന്‍റെ നിലപാടാണ് ശരിയെന്ന് വ്യക്തമാക്കുന്നുവെന്നാണ് സിപിഎം വിലയിരുത്തൽ.

സംസ്ഥാന സെക്രട്ടറിയായ ശേഷം എംഎൻ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ട എം.വി ഗോവിന്ദൻ ഗവർണറുടെ ഉടക്കുനയത്തെക്കുറിച്ചും സംസാരിച്ചു. ബില്ലുകളുടെ കാര്യത്തിൽ കാത്തിരുന്നു കാണാമെന്ന ധാരണയാണ് ഇരു പാർട്ടി നേതൃത്വത്തിനും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.