ETV Bharat / state

'വാക്‌ പോരിന് അറുതിയില്ല ആഘോഷത്തിന് അളവുമില്ല'; ക്രിസ്‌മസ് വിരുന്നൊരുക്കാന്‍ ഗവര്‍ണര്‍ക്ക് അനുവദിച്ചത് 7 ലക്ഷം രൂപ - ആരിഫ് ഖാനും പിണറായി വിജയനും

Kerala Governor Christmas Celebration Fund: പിണറായി സര്‍ക്കാരിനെ തലങ്ങും വിലങ്ങും ആക്രമിക്കുമ്പൊഴും ക്രിസ്‌മസ് വിരുന്നൊരുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ആഖാന്‍ സംസ്ഥാന ഖജനാവില്‍ നിന്ന് കൈപ്പറ്റിയത് 7 ലക്ഷം രൂപ.

കേരള ഗവര്‍ണര്‍  rajbhavan  ക്രിസ്‌മസ് ആഘോഷം  ട്രഷറി നിയന്ത്രണം  7 ലക്ഷത്തിന്‍റെ ആഘോഷം  christmas celebration  kerala governor christmas celebration  Kerala Governor Christmas Celebration Fund  ആരിഫ് ഖാനും പിണറായി വിജയനും  സാര്‍ക്കാരിന് നാണമില്ലേ എന്ന് ഗവര്‍ണര്‍
Kerala Governor Christmas Celebration Fund
author img

By ETV Bharat Kerala Team

Published : Dec 14, 2023, 8:50 AM IST

തിരുവനന്തപുരം: ഗവർണർ - സർക്കാർ പോരിനിടയിലും രാജ്ഭവനിൽ നടന്ന ഗവർണറുടെ ക്രിസ്‌മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സർക്കാർ(Kerala Governor Christmas Celebration Fund). ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ക്രിസ്‌മസ് വിരുന്നിന് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് പണം അനുവദിച്ചിരിക്കുന്നത്. ഡിസംബർ 10നാണ് രാജ്ഭവനിൽ ഗവർണറുടെ ക്രിസ്‌മസ് വിരുന്ന് നടന്നത്. വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും നവകേരള സദസ് യാത്രയിലായതിനാൽ പങ്കെടുത്തിരുന്നില്ല.

ആഘോഷത്തിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ എന്നിവർ പങ്കെടുത്തു. ഇവർക്ക് പുറമെ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ബിഷപ്പുമാരായ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമിസ് ബാവ, ജോസഫ് മാര്‍ ബാര്‍ണബസ്, മാര്‍ ജോസഫ് പെരുംതോട്ടം, കുര്യാക്കോസ് മോര്‍ സേവേറിയസ്, മാത്യൂസ് മോര്‍ സില്‍വാനിയോസ്, ഡോ. മോബിന്‍ മാത്യു കുന്നംപിള്ളി, ശാന്തിഗിരി ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം സുഹൈബ് മൗലവി അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. ക്ഷണിതാക്കളും ഗവർണറും ചേർന്നാണ് ക്രിസ്‍മസ് കേക്ക് മുറിച്ചത്.

വിവിധ സര്‍വകലാശാല സെനറ്റുകളിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്‌തവര്‍ക്ക് ആവശ്യത്തിന് യോഗ്യതയില്ലെന്നും രാഷ്‌ട്രീയ മുതലെടുപ്പാണ് നടന്നതെന്നും ആരോപിച്ച് എസ് എഫ് ഐ ഗവര്‍ണര്‍ക്കെതിരെ സമര രംഗത്താണ്. ഒപ്പം സര്‍ക്കാരിന്‍റെ അഭിമാന പരിപാടിയായ നവകേരള സദസിനെ പോലും ധൂര്‍ത്തെന്ന് എടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്ന ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി തന്നെ വെല്ലുവിളികള്‍ നടത്തുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഏറെക്കുറെ സാമ്പത്തിക ഞെരുക്കത്തില്‍ തുടരുന്ന സര്‍ക്കാര്‍ രാജ്‌ഭവനില്‍ ക്രിസ്‌മസ് വിരുന്നൊരുക്കാന്‍ ലക്ഷങ്ങള്‍ അനുവദിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.