ETV Bharat / state

Onam 2023 | സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 27 മുതല്‍; ആകര്‍ഷകമായ പരിപാടികളൊരുക്കണമെന്ന് മുഖ്യമന്ത്രി - Kerala government onam celebration

സര്‍ക്കാര്‍ വകുപ്പുകള്‍ ഓണപ്പരിപാടികള്‍ ആസൂത്രണം ചെയ്‌ത് ആഘോഷം വിജയകരമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു

Etv Bharat
Etv Bharat
author img

By

Published : Jul 6, 2023, 11:56 AM IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 27 മുതല്‍ സെപ്‌റ്റംബര്‍ രണ്ട് വരെ വിപുലമായ പരിപാടികളോടെ നടത്തും. ബന്ധപ്പെട്ട വകുപ്പുകള്‍ പരിപാടികള്‍ ആസൂത്രണം ചെയ്‌ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഓണാഘോഷം സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാൻ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന് പുറത്തുനിന്നുള്ളവരെ ആകര്‍ഷിക്കുന്ന രീതിയില്‍ സംസ്ഥാനത്ത് പരിപാടികള്‍ ആസൂത്രണം ചെയ്യാനാണ് സർക്കാർ ആലോചന. ഇതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഘോഷയാത്ര സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനുപുറമെ വകുപ്പുകള്‍ ഫ്ലോട്ടുകള്‍ തയ്യാറാക്കി അവതരിപ്പിക്കണം. ഓണം മാര്‍ക്കറ്റുകളും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിർദേശിച്ചു.

'പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം': ആഘോഷങ്ങളുടെ ഭാഗമായി കലാസാംസ്‌കാരിക പരിപാടികളില്‍ കഴിവുറ്റ പ്രതിഭകളെ അണിനിരത്താനാകണമെന്നും ഒരാഴ്‌ച ദീപാലങ്കാരം നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ടൂറിസം വകുപ്പ് മുന്‍കൈ എടുക്കണം. ഓണാഘോഷം വിപുലവും ആകര്‍ഷകവുമായി സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പച്ചക്കറി ഉള്‍പ്പെടെയുള്ള സാധാന സാമഗ്രികള്‍ പരമാവധി വിലകുറച്ച് നല്‍കാനായി പ്രത്യേകം പച്ചക്കറി ചന്തകള്‍, കുടുംബശ്രീ ചന്തകള്‍ എന്നിവ സംഘടിപ്പിക്കണം. വട്ടവട, കാന്തലൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് സമാഹരിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിൽ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്ത പച്ചക്കറികൾ അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നും കര്‍ഷക കൂട്ടായ്‌മകളില്‍ നിന്നും ഗുണനിലവാരം ഉറപ്പുവരുത്തി നേരിട്ട് സംഭരിച്ച് വിതരണം ചെയ്യണം. പൂഴ്ത്തിവയ്‌പ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് പരിശോധന നടത്തണം.

ഓണപ്പരീക്ഷ കഴിഞ്ഞ് ഓഗസ്റ്റ് 25ന് സംസ്ഥാനത്തെ സ്‌കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ നാല് വരെയാണ് ഓണാവധി. യോഗത്തിൽ മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, കെഎന്‍ ബാലഗോപാല്‍, ജിആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, സജി ചെറിയാന്‍, വിഎൻ വാസവന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി, ആന്‍റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു. കഴിഞ്ഞ വർഷം സെപ്റ്റംബർ ആറ് മുതൽ 12 വരെയായിരുന്നു സംസ്ഥാനത്തെ ഓണാഘോഷം നടന്നത്. ആഘോഷത്തിന്‍റെ ഭാഗമായി പൊതുജനങ്ങൾക്ക് അത്തപ്പൂക്കള മത്സരവും തിരുവാതിര മത്സരവും മറ്റും കഴിഞ്ഞ വർഷം സംഘടിപ്പിച്ചിരുന്നു.

ഓണം സീസണ്‍: വിമാന നിരക്ക് കുറയ്‌ക്കണമെന്ന് മുഖ്യമന്ത്രി: കേരളത്തിലേക്കുള്ള വിമാന നിരക്ക് കുറയ്‌ക്കാന്‍ കേന്ദ്ര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി. ഓണം സീസണിൽ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ നിരക്ക് വർധന. അതിനാൽ ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.