ETV Bharat / state

കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കി സർക്കാർ ഉത്തരവ് - ഐഎസ്-14543

കൂടുതൽ വില ഈടാക്കുന്ന കമ്പനികൾക്കെതിരെ നിയമാനുസരണ നടപടികൾ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍

bottled drinking water price  kerala government  കുപ്പിവെള്ളം വില  സർക്കാർ ഉത്തരവ്  കേരള അവശ്യവസ്‌തു നിയന്ത്രണ നിയമം  ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്  ഐഎസ്-14543  ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ
കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കി സർക്കാർ ഉത്തരവ്
author img

By

Published : Mar 3, 2020, 5:46 PM IST

തിരുവനന്തപുരം: കുപ്പിവെള്ളത്തിന്‍റെ വില 13 രൂപയാക്കി സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്‍റെ പരമാവധി വില ലിറ്ററിന് 13 രൂപയായി നിശ്ചയിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. കേരളത്തിൽ വിപണനം ചെയ്യുന്ന എല്ലാ കുപ്പിവെളള നിർമാതാക്കളും അവരുടെ എംആർപി 13 രൂപ എന്ന് പാക്കറ്റിൽ മുദ്രണം ചെയ്യണം. കൂടുതൽ വില ഈടാക്കുന്ന കമ്പനികൾക്കെതിരെ നിയമാനുസരണ നടപടികൾ സ്വീകരിക്കും.

1986ലെ കേരള അവശ്യവസ്‌തു നിയന്ത്രണ നിയമപ്രകാരം കുപ്പിവെള്ളത്തിനെ അവശ്യവസ്‌തുവായി പ്രഖ്യാപിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അവശ്യവസ്‌തുവായി പ്രഖ്യാപിച്ച ഉൽപന്നത്തിന്‍റെ വില നിശ്ചയിക്കാൻ സർക്കാരിന് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ചാണ് സർക്കാർ ഇടപെടല്‍. കുപ്പിവെളള നിർമാതാക്കളുടെ വിവിധ സംഘടനകളുമായും വ്യാപാരി വ്യവസായി നേതാക്കളുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് 13 രൂപയെന്ന പരിധി നിശ്ചയിച്ചത്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നിഷ്‌കർഷിച്ചിട്ടുള്ള ഐഎസ്-14543 മാനദണ്ഡങ്ങൾക്കും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്കും വിധേയമായി നിർമിക്കപ്പെടുന്ന കുപ്പിയിലാക്കിയ കുടിവെള്ളത്തിന്‍റെ വിലയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.