ETV Bharat / state

ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന; ഓണക്കാലത്ത് പൂട്ടിച്ചത് 16 ഹോട്ടലുകള്‍ - ഹോട്ടലുകളില്‍ പരിശോധന

സംസ്ഥാനത്ത് 2,977 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷ വകുപ്പ് 16 സ്ഥാപനങ്ങള്‍ പൂട്ടിച്ചു.

ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന  ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന  ഹോട്ടലുകള്‍ പൂട്ടിച്ചു  Inspection by Food Safety Department  Inspection by Food Safety Department in Hotels  kerala  Food Safety Department  ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി  തിരുവനന്തപുരം  തിരുവനന്തപുരം വാര്‍ത്തകള്‍  ഓണക്കാല പരിശോധനയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്  ഭക്ഷ്യ സുരക്ഷ വകുപ്പ്  kerala news  keraola news updates
ഓണക്കാലത്തെ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന; 16 ഹോട്ടലുകള്‍ പൂട്ടിച്ചു
author img

By

Published : Sep 14, 2022, 5:04 PM IST

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ പൂട്ടിച്ചു. 246 സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കി നോട്ടീസ് നല്‍കി. 418 സ്ഥാപനങ്ങള്‍ക്കാണ് ന്യൂനതകള്‍ പരിഹരിക്കാന്‍ നോട്ടീസ് നല്‍കിയത്.

സംസ്ഥാനത്തെ 2,977 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്. 'നല്ല ഭക്ഷണം നാടിന്‍റെ അവകാശം' എന്ന ക്യാമ്പയിന്‍റെ ഭാഗമായിട്ടായിരുന്നു ഓണക്കാലത്തെ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ പരിശോധന. എല്ലാ ജില്ലകളിലും സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് ഒരാഴ്‌ചയാണ് പരിശോധന നടത്തിയത്.

Also Read: കോഴി ബിരിയാണിയിൽ പുഴുക്കൾ, ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥികൾ ആശുപത്രിയിൽ

വൃത്തിഹീനമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ച 16 സ്ഥാപനങ്ങളാണ് സംഘം പൂട്ടിച്ചത്. 108 പാക്കറ്റ് കേടായ പാല്‍, 12 കിലോ ഇറച്ചി, 20 കിലോ മത്സ്യം, 64 കിലോ കേടായ പഴങ്ങളും മറ്റ് ഭക്ഷ്യ വസ്‌തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു. പാലിന്‍റെ 120 സാമ്പിളുകളും നെയ്യ്, പയര്‍, പരിപ്പ്, ശര്‍ക്കര, വെളിച്ചെണ്ണ, ചിപ്‌സ്, പലഹാരങ്ങള്‍ തുടങ്ങിയവയുടെ 1,119 സാമ്പിളുകളും പരിശോധനയ്ക്കായി ലാബുകളിലേക്കയച്ചു. വിഷയത്തില്‍ പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.