തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. ഇന്ന് (15.06.22) 34,619 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. എഴ് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
18,345 സജീവ രോഗികളാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 1072 പേര്‍ക്കാണ് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ജില്ലകളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. തിരുവനന്തപുരത്ത് 604 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയത്ത് 381 പുതിയ രോഗികളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തത്.
മൂന്നര മാസത്തിന് ശേഷം ഇന്നലെയാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം മൂവായിരത്തിന് മുകളിൽ റിപ്പോർട്ട് ചെയ്‌തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 16.32 ആണ് സംസ്ഥാനത്തെ ഇന്നത്തെ ടിപിആര്‍.