തിരുവനന്തപുരം: സംസ്ഥാനത്ത് 5397 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4980 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 313 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.25 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 5332 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 61,791 ആയി. 1,24,688 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 18 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3954 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,408 സാമ്പിളുകള്‍ പരിശോധിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ
എറണാകുളം- 589, കോട്ടയം- 565, പത്തനംതിട്ട- 542, മലപ്പുറം- 529, കോഴിക്കോട്- 521, കൊല്ലം- 506, ആലപ്പുഴ- 472, തൃശൂര്‍- 472, തിരുവനന്തപുരം- 393, കണ്ണൂര്‍- 197, ഇടുക്കി- 189, പാലക്കാട്- 149, കാസര്‍ഗോഡ്- 146, വയനാട്- 127
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
എറണാകുളം- 560, കോട്ടയം- 526, പത്തനംതിട്ട- 489, മലപ്പുറം- 520, കോഴിക്കോട്- 514, കൊല്ലം- 494, ആലപ്പുഴ- 465, തൃശൂര്‍- 456, തിരുവനന്തപുരം- 295, കണ്ണൂര്‍- 159, ഇടുക്കി- 181, പാലക്കാട്- 72, കാസര്‍ഗോഡ്- 131, വയനാട്- 118 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 424, കൊല്ലം- 306, പത്തനംതിട്ട- 568, ആലപ്പുഴ- 356, കോട്ടയം- 374, ഇടുക്കി- 293, എറണാകുളം- 743, തൃശൂര്‍- 414, പാലക്കാട്- 153, മലപ്പുറം- 424, കോഴിക്കോട്- 604, വയനാട്- 198, കണ്ണൂര്‍- 405, കാസര്‍ഗോഡ്- 70 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്
63,961 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,25,871 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,362 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,30,942 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,420 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1294 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആറു പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.