ETV Bharat / state

സംസ്ഥാനത്ത് 5142 പേർക്ക് കൊവിഡ്; 23 മരണം

kerala covid updates  kerala reports 5142 new covid cases  സംസ്ഥാനത്ത് 5142 പേർക്ക് കൊവിഡ്  കേരളാ കൊവിഡ് കണക്കുകൾ
സംസ്ഥാനത്ത് 5142 പേർക്ക് കൊവിഡ്; 23 മരണം
author img

By

Published : Jan 8, 2021, 6:01 PM IST

Updated : Jan 8, 2021, 7:06 PM IST

17:42 January 08

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.63 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 5142 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.63 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3257 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5325 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 88 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 424 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

യു.കെ.യില്‍ നിന്നും വന്ന മൂന്ന് പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ്  കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ ആറുപേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,270 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,87,104 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,166 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1301 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (കണ്ടെന്‍മെന്‍റ് സോണ്‍ വാര്‍ഡ്- 9), പത്തനംതിട്ട ജില്ലയിലെ മലയാലപുഴ (സബ് വാര്‍ഡ്- 7), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 1, 2, 6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് ഒമ്പത് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 440 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ജില്ല തിരിച്ചുള്ള രോഗ ബാധിതരുടെ കണക്ക്

എറണാകുളം- 708, തൃശൂര്‍- 500, കോഴിക്കോട്- 469, കോട്ടയം- 462, പത്തനംതിട്ട- 433, മലപ്പുറം- 419, കൊല്ലം- 377, ആലപ്പുഴ- 341, തിരുവനന്തപുരം- 313, ഇടുക്കി- 301, പാലക്കാട്- 267, കണ്ണൂര്‍- 249, വയനാട്- 238, കാസര്‍ഗോഡ്- 65 

Last Updated : Jan 8, 2021, 7:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.