ETV Bharat / state

സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി കൊവിഡ് ; 194 മരണം - covid patients in kerala

covid  kerala covid today  kerala covid updates  കേരളാ കൊവിഡ്  കൊവിഡ് കണക്കുകൾ  കൊവിഡ് രോഗമുക്തർ  covid recoveries in kerala  covid patients in kerala  kerala distrct wise covid stata
സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 194 മരണം
author img

By

Published : Jun 1, 2021, 6:01 PM IST

Updated : Jun 1, 2021, 7:14 PM IST

17:27 June 01

24,117 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് 19,760 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. 1189 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 18,393 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

ഇന്ന് 194 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9009 ആയി. 24,117 പേർ രോഗമുക്തി നേടി. ഇതോടെ 2,02,426 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കൊവിഡ്  സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം- 2874, തിരുവനന്തപുരം- 2345, പാലക്കാട്- 2178, കൊല്ലം- 2149, എറണാകുളം- 2081, തൃശൂര്‍- 1598, ആലപ്പുഴ- 1557, കോഴിക്കോട്- 1345, കോട്ടയം- 891, കണ്ണൂര്‍- 866, പത്തനംതിട്ട- 694, ഇടുക്കി- 462, കാസര്‍കോട്- 439, വയനാട്- 281 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്ക രോഗബാധിതർ

മലപ്പുറം- 2800, തിരുവനന്തപുരം- 2246, പാലക്കാട്- 1282, കൊല്ലം- 2145, എറണാകുളം- 2017, തൃശൂര്‍- 1586, ആലപ്പുഴ- 1548, കോഴിക്കോട്- 1331, കോട്ടയം- 849, കണ്ണൂര്‍- 785, പത്തനംതിട്ട- 677, ഇടുക്കി- 448, കാസര്‍കോട്- 426, വയനാട്- 253 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ

കണ്ണൂര്‍- 15, എറണാകുളം- 13, കോഴിക്കോട്- 8, പാലക്കാട്- 7, പത്തനംതിട്ട- 6, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, കൊല്ലം, വയനാട് 4 വീതം, ആലപ്പുഴ, ഇടുക്കി 3 വീതം, മലപ്പുറം- 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തർ

തിരുവനന്തപുരം- 2023, കൊല്ലം- 432, പത്തനംതിട്ട- 982, ആലപ്പുഴ- 2014, കോട്ടയം- 1310, ഇടുക്കി- 741, എറണാകുളം- 2424, തൃശൂര്‍- 2157, പാലക്കാട്- 2979, മലപ്പുറം- 4170, കോഴിക്കോട്- 2375, വയനാട്- 228, കണ്ണൂര്‍- 1502, കാസര്‍കോട്- 780 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,64,008 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,26,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 37,493 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2684 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 885 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Jun 1, 2021, 7:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.