ETV Bharat / state

കാരുണ്യ ചികിത്സാ സഹായം നിർത്തലാക്കിയതിനെതിരെ കേരള കോൺഗ്രസ്

author img

By

Published : Jul 1, 2019, 5:13 PM IST

Updated : Jul 1, 2019, 7:34 PM IST

ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും പ്രത്യേകം പ്രത്യേകമാണ് സമരം സംഘടിപ്പിച്ചത്

കേരള കോൺഗ്രസ് മാണിവിഭാഗം

തിരുവനന്തപുരം: കാരുണ്യ ചികിത്സാ സഹായ പദ്ധതി നിർത്തലാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സമരവുമായി കേരള കോൺഗ്രസ്. ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും പ്രത്യേകം പ്രത്യേകമാണ് സമരം സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇരു പ്രതിഷേധത്തിലും പങ്കെടുത്തു.

കേരള കോൺഗ്രസ്

സെക്രട്ടേറിയറ്റിന് മുന്നിലും, കാരുണ്യയുടെ ഓഫീസിന് മുന്നിലുമാണ് സമരം സംഘടിപ്പിച്ചത്. ജോസഫ് വിഭാഗത്തിന്‍റെ കാരുണ്യ ഓഫീസ് ധർണ പിജെ ജോസഫ്‌ ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് സഹായകമായ പദ്ധതി നിർത്തലാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ജോസഫ്‌ പറഞ്ഞു. ധർണയിൽ മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

ജോസ് കെ മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിൻ, ജയരാജ് തുടങ്ങിയ എംഎൽഎമാരുടെ ഉപവാസം സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു. കോട്ടയം എംപി തോമസ് ചാഴിക്കാടൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസിലെ ഇരു ഗ്രൂപ്പുകളെയും തള്ളാതെയാണ് കോൺഗ്രസ് നേതാക്കൾ സമരത്തിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരു സമര പന്തലിലുമെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു.

വിഭാഗീയത പ്രശ്നങ്ങൾക്കിടയിലും ഇരുവിഭാഗത്തെയും ഒരുമിച്ചു കൊണ്ട് പോകാനുള്ള നീക്കമാണ് കോൺഗ്രസിന്‍റേത്. കാരുണ്യപദ്ധതിയുമായി ബന്ധപ്പെട്ട വിഷയം കേരള കോൺഗ്രസ് ഇന്ന് സഭയിലും ഉന്നയിച്ചു.‌ പി ജെ ജോസഫാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്. കാരുണ്യ പദ്ധതി തുടരണമെന്ന പിജെ ജോസഫിന്‍റെ ആവശ്യത്തിൽ, കാരുണ്യ പദ്ധതിക്ക് പരിമിതികളുണ്ടെന്നും പുതിയ പദ്ധതിയിൽ കൂടുതൽ തുക രോഗികൾക്ക് കിട്ടുമെന്നുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്‍റെ മറുപടി. പുതിയ പദ്ധതിക്ക് കെഎം മാണിയോടുള്ള ആദരസൂചകമായി 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' എന്ന പേര് നൽകുമെന്നും ധനമന്ത്രി തോമസ് അറിയിച്ചു.

Intro:കാരുണ്യ ചികിത്സ സഹായ പദ്ധതി നിർത്തലാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ സമരവുമായി കേരളകോൺഗ്രസ് മാണിവിഭാഗം. ജോസ്.കെ.മാണി വിഭാഗവും പി.ജെ.ജോസഫ് വിഭാഗവും വെവ്വേറെ സമരമാണ് സംഘടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഇരു പ്രതിഷേധത്തിലും പങ്കെടുത്തു.

Body:പ്രീയ നേതാവിന്റെ സ്വപ്ന പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേരളാകോൺഗ്രസിലെ ജോസ് കെ മാണി, പി.ജെ.ജോസഫ് വിഭാഗങ്ങൾ തിരുവനന്തപുരത്ത് സമരം നടത്തി. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിലും, കാരുണ്യയുടെ ഓഫീസിനു മുന്നിലുമാണാ സമരം സംഘടിപ്പിച്ചത്. ജോസഫ് വിഭാഗത്തിൻ്റെ കാരുണ്യ ഓഫീസ് ധർണ്ണ പി.ജെ.ജോസഫ്‌ ഉദ്ഘാടനം ചെയ്തു. സാധാരണക്കാർക്ക് സഹായകമായ പദ്ധതി നിർത്തലാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ശക്ടമായ സമരവുമായി മുന്നോട്ട് പോകുമെന്നും ജോസഫ്‌ പറഞ്ഞു.

ബൈറ്റ്

മോൻസ് ജോസഫ്, തോമസ് ഉണ്ണിയാടൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. ജോസ് .കെ.മാണി വിഭാഗത്തിലെ റോഷി അഗസ്റ്റിൻ.ജയരാജ് തുടങ്ങിയ എം.എൽ.എമാരുടെ ഉപവാസം സെക്രട്ടറിയേറ്റിനുമുന്നിലായിരുന്നു. കോട്ടയം എം.പി.തോമസ് ചാഴികാടൻ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസിലെ ഇരു ഗ്രൂപ്പുകളേയും തള്ളാതെയാണ് കോൺഗ്രസ് നേതാക്കൾ സമരത്തിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരു സമര പന്തലിലുമെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തു.

ബൈറ്റ്

വിഭാഗീയത പ്രശ്നങ്ങൾക്കിടയിലും ഇരുവിഭാഗത്തേയും ഒരുമിച്ചു കൊണ്ട് പോകാനുള്ള കോൺഗ്രസ് നീക്കത്തിൻ്റ ഭാഗമായാണ് ഈ നീക്കം.
കാരുണ്യപദ്ധതിയുമായി ബന്ധപ്പെട്ട വിഷയം കേരളാകോൺഗ്രസ് ഇന്ന് സഭയിലോം ഉന്നയിച്ചു്‌ പി.ജെ.ജോസഫാണ് ഹിഷയം ശ്രദ്ധ ക്ഷണിക്കലായി സഭയിൽ അവതരിപ്പിച്ചത്.കാരുണ്യ പദ്ധതി തുടരണമെന്ന് പിജെ ജോസഫ് ആവശ്യപ്പെട്ടു. കാരുണ്യ പദ്ധതിക്ക് പരിമിതികളുണ്ടെന്നും പുതിയ പദ്ധതിയിൽ കൂടുതൽ തുക രോഗികൾക്ക് കിട്ടുമെന്നും ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി. പുതിയ പദ്ധതിക്ക് കെഎം മാണി യോടുള്ള ആദരസൂചകമായി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേര് നൽകുമെന്നും ധനമന്ത്രി തോമസ് അറിയിച്ചു.
(11.44)

Conclusion:ഇ ടിവി ഭാരത്‌,തിരുവനന്തപുരം
Last Updated : Jul 1, 2019, 7:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.