ETV Bharat / state

കേരള കോൺഗ്രസ് എമ്മിനെ ഇടത് മുന്നണിയിൽ ഉടൻ ഉൾപ്പെടുത്തണം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് - Kerala Congress M

സെക്രട്ടേറിയേറ്റിൻ്റെ ഈ നിലപാട് ഇടത് മുന്നണിയെ അറിയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണനെ യോഗം ചുമതലപ്പെടുത്തി.

സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്  കേരള കോൺഗ്രസ് എം  തിരുവനന്തപുരം  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ  സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലക്യഷ്ണൻ  CPM State Secretariat  Kerala Congress M  Left Front
കേരള കോൺഗ്രസ് എമ്മിനെ ഇടത് മുന്നണിയിൽ ഉടൻ ഉൾപ്പെടുത്തണം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
author img

By

Published : Oct 16, 2020, 4:36 PM IST

തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെ ഇടത് മുന്നണിയിൽ ഉടൻ ഉൾപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത്തരമൊരു തീരുമാനം. ജോസ് കെ മാണി മുന്നണിയിലേക്ക് കടന്ന് വരുന്നത് ഗുണം ചെയ്യുമെന്നാണ് സെക്രട്ടേറിയേൻ്റിൻ്റെ വിലയിരുത്തൽ. ഇടത് മുന്നണി യോഗത്തിൽ ഇക്കാര്യം സിപിഎം ഔദ്യോഗികമായി വ്യക്തമാക്കും.

സെക്രട്ടേറിയേറ്റിൻ്റെ ഈ നിലപാട് ഇടത് മുന്നണിയെ അറിയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണനെ യോഗം ചുമതലപ്പെടുത്തി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നേ ജോസ് കെ മാണിയെ മുന്നണിയിൽ എടുക്കുന്നതിനുള്ള നടപടി വേണമെന്നാണ് സിപിഎം തീരുമാനം. നിർണ്ണായകമായ പല തദ്ദേശ സ്ഥാപനങ്ങളിലും ഇത് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ. സെക്രട്ടേറിയേറ്റ് യോഗം എകെജി സെൻ്ററിൽ ചേരുന്നതിനിടെയാണ് ജോസ് കെ മാണി എകെജി സെൻ്ററിൽ എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.