ETV Bharat / state

വിമര്‍ശനങ്ങള്‍ അനാവശ്യം, തെറ്റിദ്ധാരണ പരത്താന്‍ ശ്രമം: മുഖ്യമന്ത്രി

author img

By

Published : Aug 27, 2021, 5:06 PM IST

കൊവിഡിനെതിരെയുള്ള സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിച്ച് അതുവഴി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ സമൂഹത്തിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്

മുഖ്യമന്ത്രി കൊവിഡ് വാര്‍ത്ത  കൊവിഡ് വിമര്‍ശനം മുഖ്യമന്ത്രി വാര്‍ത്ത  പിണറായി വിജയന്‍ പുതിയ വാര്‍ത്ത  മുഖ്യമന്ത്രി വാര്‍ത്ത  മുഖ്യമന്ത്രി ചിന്ത വാരിക വാര്‍ത്ത  pinarayi vijayan news  covid management pinarayi news  pinarayi covid criticicsm news  kerala cm news
വിമര്‍ശനങ്ങള്‍ അനാവശ്യം, ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നത് സംബന്ധിച്ച് ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ അനാവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ജനം നല്‍കുന്ന പിന്തുണയെ വില കുറച്ച് കാണാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ പ്രസിദ്ധീകരണമായ ചിന്ത വാരികയിലെ ലേഖനത്തിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം

കൊവിഡിനെതിരെയുള്ള സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിച്ച് അതുവഴി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ സമൂഹത്തിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാരിനെതിരെ പൊതു വികാരം ഉണര്‍ത്താനുള്ള ശ്രമമാണിത്. ഇതിലൂടെ കൊവിഡിനെതിരെയുള്ള പോരാട്ടത്തെ ജനം നിസാരമായി കാണുന്ന തരത്തിലുള്ള സാഹചര്യമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് നയം തെറ്റാണെങ്കില്‍ മറ്റ് ഏത് മാതൃകയാണ് സംസ്ഥാനം പിന്തുടരേണ്ടതെന്നും 'ബദല്‍ നയങ്ങളെ കൂടുതല്‍ ശക്‌തിപ്പെടുത്തും' എന്ന ലേഖനത്തില്‍ മുഖ്യമന്ത്രി ചോദിച്ചു. രാജ്യത്ത് നടത്തിയ മൂന്ന് സെറോ പ്രിവലന്‍സ് സര്‍വേകളും കേരളത്തില്‍ ഇന്‍സിഡന്‍സ് നിരക്ക് കുറവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്‌സിനേഷനില്‍ കേരളം മാതൃക

കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലം ഒരാള്‍ പോലും മരിച്ചിട്ടില്ല. ഒരാള്‍ക്കും ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകാതിരുന്നിട്ടില്ല. അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രി കിടക്കകള്‍ കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.5 ശതമാനത്തില്‍ താഴെയാണെന്നും രാജ്യത്തെ ആകെ മരണനിരക്കില്‍ മൂന്നിലൊന്നാണിതെന്നും അദ്ദേഹം പറഞ്ഞു.

ഒരു തുള്ളി വാക്‌സിന്‍ പോലും പാഴാക്കാതെ വാക്‌സിന്‍ സംക്രമത്തിലും കേരളം മാതൃകയായി. മറ്റുള്ള സംസ്ഥാനങ്ങളേക്കാള്‍ വൈകിയാണ് കേരളത്തില്‍ രണ്ടാം തരംഗം ആരംഭിച്ചതെന്നും രോഗം പിടിപാടാന്‍ സാധ്യതയുള്ളവരുടെ എണ്ണം കേരളത്തില്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ വിമര്‍ശനം വേണ്ട

സമ്പൂര്‍ണ വാക്‌സിനേഷനാണ് മഹാമാരിക്കെതിരായ ഫലപ്രദമായ ഉപായം. അത് കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തമാണെന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് ആവശ്യമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണെന്നും വ്യക്തമാക്കി.

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ പ്രതിദിന കൊവിഡ് നിരക്ക് മുപ്പതിനായിരം കടന്നതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് നയങ്ങളെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ആരോഗ്യ വിദഗ്‌ധരും രംഗത്തെത്തിയിരുന്നു. രാജ്യത്തെ കൊവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read more: 'കൊവിഡിൽ കേരളം പരാജയപ്പെട്ടു': സെക്രട്ടേറിയറ്റിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.