തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തില്‍ നിയന്ത്രണമില്ലാതെ കുതിക്കുകയാണ് സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം. ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലേക്ക് ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 22,414 പേര്‍ക്ക്. 22 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,000 ആയി. 1,35,631 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ പരിശോധിച്ചത് 1,21,763 സാമ്പിളുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41ലേക്കും ഉയര്‍ന്നു. കൊവിഡ് അതിവ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പുതിയ രോഗികളുള്ളത്. 3980 പേര്‍ക്കാണ് ജില്ലയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍കോട് 685, വയനാട് 538 എന്നിങ്ങനെയാണ് ജില്ലകളില്‍ പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്.
പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്തിനിന്നും വന്നവരാണ്. ആകെ രോഗികളില്‍ 20,771 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പുതിയ രോഗികളില്‍ 1,332 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകരും 24 മണിക്കൂറിനിടെ രോഗ ബാധിതരായി. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം രോഗം സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരും രോഗമുക്തരായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 5,431 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. തിരുവനന്തപുരം 552, കൊല്ലം 450, പത്തനംതിട്ട 449, ആലപ്പുഴ 487, കോട്ടയം 379, ഇടുക്കി 142, എറണാകുളം 700, തൃശൂര്‍ 452, പാലക്കാട് 208, മലപ്പുറം 165, കോഴിക്കോട് 788, വയനാട് 89, കണ്ണൂര്‍ 439, കാസര്‍കോട് 131 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ രോഗമുക്തരായവരുടെ എണ്ണം. 11,54,102 പേര്‍ സംസ്ഥാനത്ത് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,237 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,05,836 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 14,401 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2580 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18 സ്ഥലങ്ങളെക്കൂടി ഉള്‍പ്പെടുത്തി ആകെ ഹോട്ട്‌സ്പോട്ടുകളുടെ എണ്ണം 511 ആയി ഉയര്‍ത്തി.