കാര്‍ഷിക കടാശ്വാസത്തിന്‍റെ വായ്പാ പരിധി ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപയാക്കിയാണ്ഉയര്‍ത്തിയിരിക്കുന്നത്.കാര്‍ഷിക വായ്പകളിലെ മെറട്ടോറിയം സംബര്‍ 31 വരെ നീട്ടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.ഇടുക്കി, വയനാട്എന്നീ ജില്ലകള്‍ ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ബാധകമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാകും മൊറട്ടോറിയം ബാധകമാകുക. പ്രകൃതി ക്ഷോഭത്തില്‍ വിള നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി. ഇതിനായി 85 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാണിജ്യബാങ്കുകളെ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. കേരളാ അഡ്മിനിസ്ട്രേറ്റീവ്സര്‍വ്വീസ് വിജ്ഞാപനമിറക്കും. രണ്ട് പുതിയ സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.