തിരുവനന്തപുരം: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വേർപാടിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായി മുഖ്യമന്ത്രി അനുസ്‌മരിച്ചു. ഒമാനെ ആധുനികവത്കരിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച അദ്ദേഹമാണ് ഒമാന് ഭരണഘടന ഉണ്ടാക്കിയതും മന്ത്രിസഭ രൂപീകരിച്ചതും. ഇതെല്ലാം അദ്ദേഹത്തിന്‍റെ ഭരണമികവിന്‍റെ ദൃഷ്ടാന്തങ്ങളാണ്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് സൗകര്യങ്ങളും സംരക്ഷണവും ഉറപ്പാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും മുഖ്യമന്ത്രി അനുശോചന സമ്മേളനത്തിൽ വ്യക്തമാക്കി. സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വേർപാടിലൂടെ മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
മനുഷ്യസ്നേഹിയായ ഭരണാധികാരിയെ നഷ്ടമായെന്ന് മുഖ്യമന്ത്രി - kerala CM condoles
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് സൗകര്യങ്ങളും സംരക്ഷണവും ഉറപ്പാക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും മുഖ്യമന്ത്രി.