തിരുവനന്തപുരം: സ്വർണക്കടത്ത്, ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച മന്ത്രിമാരുടെ പ്രത്യേക യോഗം ഇന്ന്. സർക്കാരിനെതിരെ പ്രതിപക്ഷം നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ആരോപണങ്ങളെ പ്രതിരോധിക്കാനും വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുമാണ് സർക്കാർ തീരുമാനം.
വിവാദങ്ങളെ വികസനം കൊണ്ട് നേരിടാന്‍ വെള്ളിയാഴ്ച്ച ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗ തീരുമാന പ്രകാരമാണ് ചർച്ച. അടുത്ത 100 ദിവസത്തേക്ക് ഓരോ വകുപ്പും നടപ്പാക്കേണ്ട കർമ പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ചാണ് മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുക. ഘട്ടം ഘട്ടമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച. അടിയന്തരമായി പൂർത്തിയാക്കേണ്ട പദ്ധതികളും യോഗത്തിൽ വിശദീകരിക്കും. അടുത്ത 100 ദിവസത്തിനുള്ളില്‍ പൂർത്തിയാക്കേണ്ട പദ്ധതികൾ മന്ത്രിമാർ യോഗത്തിൽ അവതരിപ്പിക്കും.
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സംസ്ഥാനം കൈവരിച്ചത് ചരിത്രത്തിലിതുവരെ കൈവരിക്കാനാകാത്ത നേട്ടമെന്ന് അക്കമിട്ടു നിരത്തി ജനങ്ങളോടു വിശദീകരിക്കാൻ സി.പി.എം മന്ത്രിമാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. യു.ഡി.എഫും ബി.ജെ.പിയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാനാണ് വിവാദങ്ങളിലേക്ക് സര്‍ക്കാരിനെ വലിച്ചിഴയ്ക്കുന്നതെന്ന് വിവരിക്കാനും മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശം ലഭിച്ചതിന് പിന്നാലെ ഈ വാദമുയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ മന്ത്രിമാരായ ഇ.പി ജയരാജനും കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയതും ശ്രദ്ധേയമായി. സമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യം വിശദീകരിക്കാന്‍ എംഎല്‍എമാര്‍ക്കും സി.പി.എം നിർദേശം നല്‍കിയിരിക്കുകയാണ്. ജനങ്ങളെ ആകര്‍ഷിക്കാനുതകുന്ന കർമ പദ്ധതികള്‍ 100 ദിവസം കൊണ്ട് ആവിഷ്‌കരിച്ച് നടപ്പാക്കാനാണ് സി.പി.എം തീരുമാനം.