തിരുവനന്തപുരം : ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരിക്കലും നന്നാകില്ലെന്ന മനോഭാവത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സമീപനം മാറ്റം വരുത്താന്‍ തയ്യാറാകുന്നില്ല. അനാവശ്യമായി ഫയലുകള്‍ വൈകിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: മുഖ്യമന്ത്രി-കെപിസിസി പ്രസിഡന്‍റ് വാക്‌പോര് ആരോഗ്യകരമല്ല: പി.കെ കുഞ്ഞാലിക്കുട്ടി
ഇത്തരം സമീപനങ്ങൾ അനുവദിക്കാനാവില്ല. ഫയലുകള്‍ തട്ടിക്കളിക്കുന്നത് അവസാനിപ്പിക്കണം. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കും. ജനങ്ങളാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ യജമാനന്‍. ഈ ബോധം എല്ലാ ജീവക്കാര്‍ക്കുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ
ഓഫിസില്‍ കൃത്യസമയത്ത് ഉദ്യോഗസ്ഥര്‍ എത്തുന്നുണ്ടോയെന്ന് മേലധികാരികള്‍ ഉറപ്പുവരുത്തണം. പഞ്ച് ചെയ്‌ത് മുങ്ങുന്നത് കര്‍ശനമായി തടയണം. യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് ജോലി ചെയ്യാതിരിക്കുന്നത് അനുവദിക്കാനാവില്ല.
ഇത് എല്ലാ യൂണിയന്‍ നേതാക്കളും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച നവകേരള സൃഷ്‌ടിയും സിവില്‍ സര്‍വീസും എന്ന വെബിനാറില്‍ ജീവനക്കാരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.