ETV Bharat / state

കൈകാര്യം ചെയ്‌തത് പ്രതിസന്ധികളിൽക്കൂടി കടന്നുപോയ വകുപ്പ്, മടക്കം ചാരിതാർഥ്യത്തോടെ : ആന്‍റണി രാജു - അഹമ്മദ് ദേവര്‍ കോവില്‍ രാജിവച്ചു

Antony Raju Resigned | കെ എസ് ആർ ടി സി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നലെ തന്നെ നൽകാനായെന്ന് ആന്‍റണി രാജു. ഗതാഗത വകുപ്പ് സ്ഥാനം രാജിവച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Antony Raju resigned  Antony Raju submitted resignation  Kerala Transport Department  Kerala Cabinet Reshuffle  കേരള മന്ത്രിസഭ പുനഃസംഘടന  ആന്‍റണി രാജു രാജി സമർപ്പിച്ചു  ആന്‍റണി രാജുവിന്‍റെ രാജി  ഗതാഗത വകുപ്പ്
Antony Raju submitted resignation to CM Pinarayi Viajyan
author img

By ETV Bharat Kerala Team

Published : Dec 24, 2023, 4:35 PM IST

ആന്‍റണി രാജു രാജി സമർപ്പിച്ചു

തിരുവനന്തപുരം : പ്രതിസന്ധികളിൽക്കൂടി കടന്നുപോയ വകുപ്പ് ആയിരുന്നു കൈകാര്യം ചെയ്‌തതെന്നും ചാരിതാർഥ്യത്തോടെ മടങ്ങുന്നുവെന്നും ആന്‍റണി രാജു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിമർശനങ്ങളെല്ലാം തന്‍റെ കസേരയോട് മാത്രമുള്ളതായേ കണ്ടിട്ടുള്ളൂവെന്നും വ്യക്തമാക്കിയ ആന്‍റണി രാജു, രാജി സ്വീകരിച്ച ശേഷം ബാക്കി പറയാമെന്നും പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചതിന് (Antony Raju submitted resignation to CM Pinarayi Viajyan) ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തുടർന്ന് തന്‍റെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് അദ്ദേഹം മടങ്ങി.

കെ എസ് ആർ ടി സിക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുങ്ങി : മുഴുവൻ കെ എസ് ആർ ടി സി (KSRTC) ജീവനക്കാർക്കും മുഴുവൻ ശമ്പളവും ഇന്നലെ നൽകി. ശമ്പളം നൽകാനായതിൽ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആർ ടി സി ഇപ്പോഴും രക്ഷപ്പെട്ട് തന്നെയാണ് നിൽക്കുന്നത്.

നവകേരള ബസിന്‍റെ കാര്യം തീരുമാനിക്കേണ്ടത് സർക്കാർ ആണ്. ഇനി താനല്ല അത് തീരുമാനിക്കേണ്ടത്. തിരുവനന്തപുരം മണ്ഡലത്തിൽ എം എൽ എ ആയി തുടരും. നിയോജക മണ്ഡലത്തിൽ കൂടുതൽ സമയം പ്രവർത്തിക്കാനുള്ള അവസരമാണ് കൈവന്നിരിയ്‌ക്കുന്നതെന്നും ആന്‍റണി രാജു പറഞ്ഞു.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന്‍റെ സമാപന സമ്മേളനത്തിന്‍റെ അധ്യക്ഷനാവാനുള്ള ഭാഗ്യം ലഭിച്ചു. രണ്ടര വർഷം മന്ത്രിയായി തുടരാനായിരുന്നു പാർട്ടി പറഞ്ഞത്. ഇതനുസരിച്ച് കഴിഞ്ഞ മാസം തന്നെ ആന്‍റണി രാജു രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ നവകേരള സദസ് കഴിയുന്നത് വരെ മന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു.

Also read: ഗതാഗത വകുപ്പ് മോശം സ്ഥിതിയില്‍, വകുപ്പ് ലഭിച്ചാല്‍ ചില ആശയങ്ങള്‍ മനസിലുണ്ട് : കെ ബി ഗണേഷ് കുമാര്‍

അതേസമയം ഗതാഗത വകുപ്പ് മോശം സ്ഥിതിയിലാണെന്നും വകുപ്പ് ലഭിക്കുകയാണെങ്കില്‍ ചില ആശയങ്ങള്‍ മനസിലുണ്ടെന്നുമായിരുന്നു നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പ്രതികരണം. എല്‍ഡിഎഫ് യോഗത്തിന് ശേഷം എകെജി സെന്‍ററില്‍ വച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഗതാഗത വകുപ്പാണോ ലഭിക്കുക എന്നത് വ്യക്തമായിട്ടില്ലെന്നും അതാണെങ്കില്‍ ഒരുപാട് ജോലികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ലഭിച്ചാൽ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.

ഗതാഗത വകുപ്പിനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ട്. അതേസമയം വകുപ്പിനെ വളരെയധികം ലാഭത്തിലാക്കാമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.