തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പൊലീസ് വകുപ്പിന്‍റെ ആധുനികവത്കരണത്തിന് 152.90 കോടി വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതില്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയ്‌ക്കായി 15 കോടി. മെച്ചപ്പെട്ട ട്രാഫിക് മാനേജ്‌മെന്‍റ് സുരക്ഷ പദ്ധതിയ്‌ക്കായി 4.40 കോടിയും നീക്കിവച്ചു.
ALSO READ| ഗ്രാമീണ റോഡുകളുടെ വികസനത്തിന് സംസ്ഥാന വിഹിതമായി 80 കോടി
സൈബര്‍ സുരക്ഷയ്‌ക്കായി നാലുകോടി അനുവദിച്ചു. പൊലീസ് വകുപ്പിലെ ഫോറന്‍സിക് സൗകര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ അഞ്ച് കോടിയാണ് നീക്കിവച്ചതെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.