തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍, അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 50 കോടി വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ മൈക്രോ ലെവല്‍ പദ്ധതി നടപ്പിലാക്കും. അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 64,006 കുടുംബങ്ങളെ കണ്ടെത്തി നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.
അഞ്ച് വര്‍ഷത്തിനകം അതിദാരിദ്ര്യം ഇല്ലായ്‌മ ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയില്‍ ഭക്ഷണം, ആരോഗ്യം, വരുമാനം, പാര്‍പ്പിടം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം കുടുംബങ്ങളെ കണ്ടെത്തുക. കുടുംബശ്രീ മിഷന്‍റെ സഹായത്തോടുകൂടി തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കടുത്ത ദാരിദ്ര്യത്തില്‍ നിന്നും കുടുംബങ്ങളെ മോചിപ്പിക്കാന്‍ ഗാര്‍ഹികതല മൈക്രോലെവല്‍ പദ്ധതി തയ്യാറാക്കി വരുന്നു.
ALSO READ| കിഫ്‌ബിയ്‌ക്കായി 74,009 കോടി ബജറ്റില്‍ വകയിരുത്തി
ഗുണഭോക്താക്കളുടെ എണ്ണവുമായി ബന്ധപ്പെട്ട് മതിയായ ഫണ്ട് ലഭ്യമല്ലാത്ത തദ്ദേശസ്ഥാപനങ്ങള്‍ക്കായാണ് 50 കോടി ഗ്യാപ് ഫണ്ടായി നീക്കിവച്ചത്. വിലക്കയറ്റം തടയാന്‍ 2,000 കോടി നീക്കിവച്ചതായും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.