തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ തീരമേഖലയ്‌ക്ക് 115.02 കോടി വകയിരുത്തി. മത്സ്യബന്ധന തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മാനവശേഷി വികസനത്തിനുമായി 71 കോടി രൂപയും നബാർഡ് ആർഐഡിഎഫിന്‍റെ സഹായത്തോടെയുള്ള സംയോജിത തീരദേശ വികസന പദ്ധതികൾക്കായി 20 കോടി രൂപയും തുറമുഖങ്ങളുടെ അറ്റകുറ്റ പണികൾക്കായി 9.52 കോടിയും അനുവദിച്ചു.
തൊഴിലാളികളുടെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിക്കായി 10 കോടി രൂപയും അനുവദിച്ചു. ഇതിന് പുറമെ തീരസംരക്ഷണത്തിനുള്ള പുതിയ പദ്ധതികൾക്കായി 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 2023- 24 ലെ പുനർഗേഹം പദ്ധതിക്കായി വകയിരുത്തിയിരുന്ന 16 കോടി രൂപ 20 കോടിയായി വർധിപ്പിക്കുകയും ചെയ്‌തു.