ETV Bharat / state

ജലസേചനത്തിനും വെള്ളപ്പൊക്കം നിയന്ത്രണത്തിനുമായി 525.45 കോടി - വെള്ളപ്പൊക്കം

ജലസേചനത്തിനും വെള്ളപ്പൊക്കം നിയന്ത്രണത്തിനുമായി 525.45 കോടി

kerala Budget 2023 Live  kerala Budget 2023  kerala budget session 2023  kn balagopal budget  kerala budget  കേരള ബജറ്റ്  കേരള ബജറ്റ് 2023  കേരള ബജറ്റ് 2023 ലൈവ്
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 525.45 കോടി
author img

By

Published : Feb 3, 2023, 10:42 AM IST

Updated : Feb 3, 2023, 1:07 PM IST

തിരുവനന്തപുരം: ജലസേചനത്തിനും വെള്ളപ്പൊക്കം നിയന്ത്രണത്തിനുമായി ആകെ 525.45 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. വന്‍കിട-ഇടത്തരം ജലസേചന പദ്ധതികള്‍ക്കായി 184 കോടി രൂപയും ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 169.18 കോടി രൂപയും വെള്ളപ്പൊക്കം നിയന്ത്രണത്തിനും തീരദേശ പരിപാലനത്തിനുമായി 159.67 കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തി.

ഇടമലയാര്‍ ജലസേചന പദ്ധതിയ്‌ക്ക് 10 കോടിയും കരാപ്പുഴ പദ്ധതിയുടെ വകയിരുത്തല്‍ 17 കോടിയില്‍ നിന്ന് 20 കോടി ആക്കിയും വര്‍ധിപ്പിച്ചു. ബാണാസുരസാഗര്‍ പദ്ധതിയുടെ വകയിരുത്തല്‍ 12 കോടി രൂപയില്‍ നിന്ന് 18 കോടി ആക്കിയും വര്‍ധിപ്പിച്ചു. കൂടാതെ, ഡാം പുനരുദ്ധാരണവും വികസനവും പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 58 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു.

തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലസേചന വകുപ്പിന് 16.54 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഹരിത കേരള മിഷനുമായി ചേര്‍ന്ന് കുളങ്ങളുടെ നവീകരണം, കുളങ്ങളെ ജലസേചന പദ്ധതികളുമായി ബന്ധിപ്പിക്കല്‍ മുതലായ പ്രവര്‍ത്തനങ്ങളുടെ നവീകരണത്തിനായി 7.50 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. നദികള്‍ മലിന വിമുക്തമാക്കുന്ന പദ്ധതിയ്‌ക്കായി രണ്ട് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജലസേചന വകുപ്പിന് 16.54 കോടി രൂപയും വകയിരുത്തി.

Last Updated : Feb 3, 2023, 1:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.