തിരുവനന്തപുരം: ഭൂമി, പാർപ്പിടം, മറ്റു വികസന പദ്ധതികൾ എന്നിവക്കായി പട്ടികജാതി ക്ഷേമത്തിന് ബജറ്റില്‍ വകയിരുത്തിയത് 1935.38 കോടി. പട്ടിക വർഗക്ഷേമത്തിന് 735.86 കോടിയും അനുവദിച്ചു. പട്ടികജാതി വിഭാഗത്തിലെ പെൺകുട്ടികളുടെ വിവാഹ ധനസഹായം ഒന്നര ലക്ഷം രൂപയാക്കി ഉയർത്തി. ആദിവാസികൾക്ക് തൊഴിലുറപ്പിൽ കൂടുതൽ തൊഴിൽ. മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് 325.61 കോടി. പഠന മുറികൾക്ക് 205 കോടി. അതിനൊപ്പം ഹോസ്റ്റൽ മെസ് അലവൻസ് ഉയർത്തിയെന്നും ബജറ്റില്‍ പ്രഖ്യാപനം.
പട്ടിക വിഭാഗങ്ങളിൽ നിന്ന് 18000 രൂപ അലവൻസില്‍ 500 അക്രഡിറ്റഡ് എഞ്ചിനീയർമാരെ 2 വർഷത്തേക്ക് നിയമിക്കും. വീടുകളുടെ പൂർത്തീകരണത്തിന് 57.20 കോടി. ഇടമലക്കുടിയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് 15 കോടി. അട്ടപ്പാടിക്ക് 25 കോടി. പിന്നാക്ക വികസനത്തിന് 183. 84 കോടി. ഒ ഇ സി സ്കോളർഷിപ്പിന് 50 കോടി എന്നിവയും വിദേശ പഠനത്തിന് പ്രത്യേക സഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു.
ALSO READ വിജ്ഞാനത്തെ ഉത്പാദനവുമായി ബന്ധിപ്പിച്ച് നവകേരള സൃഷ്‌ടിയെന്ന് ബാലഗോപാല്‍