ETV Bharat / state

സോഷ്യല്‍ മീഡിയ; കേരള ബിജെപി ഘടകം പരാജയമെന്ന് കേന്ദ്ര നേതൃത്വം - രാധാ മോഹന്‍ദാസ് അഗര്‍വാള്‍

Kerala Bjp Social Media Strategy: സമൂഹിക മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേരള ബിജെപി ഘടകം പരാജയമാണെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തി. മെച്ചപ്പെട്ട വ്യക്തികളെ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം നടത്താനാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കെ സുരേന്ദ്രന് ഇക്കാര്യത്തില്‍ അതൃപ്‌തിയുണ്ടെന്നും സൂചന.

BJP  ബിജെപി കേരള ഘടകം  കെ സുരേന്ദ്രന് അതൃപ്‌തി  സോഷ്യല്‍ മീഡിയ  സമൂഹ മാധ്യമങ്ങളുടെ കാര്യത്തില്‍ ബിജെപി പരാജയം  ഫേസ് ബുക്ക്  ഫേസ് ബുക്കില്‍ ആള് കുറവ്  kerala bjp social media strategy  Media Strategy  രാധാ മോഹന്‍ദാസ് അഗര്‍വാള്‍  തമിഴ്‌നാട് ബിജെപി
Kerala Bjp Social Media Strategy
author img

By ETV Bharat Kerala Team

Published : Dec 10, 2023, 12:39 PM IST

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തിന്‍റെ സോഷ്യല്‍ മീഡിയ ഇടപെടല്‍ തൃപ്‌തികരമല്ലെന്ന് വിമര്‍ശനം(Kerala Bjp Social Media Strategy). കേരളത്തിന്‍റെ സഹ പ്രഭാരിയും ദേശീയ ജനറൽ സെക്രട്ടറിയുമായ രാധാമോഹൻദാസ് അഗർവാളാണ് കാതലായ വിമര്‍ശനം എക്‌സിലൂടെ പ്രകടിപ്പിത്. അതുകൊണ്ട് തന്നെയാകണം കേരളത്തിൽ സാമൂഹിക മാധ്യമ പ്രചാരണത്തിൽ കാര്യമായ അഴിച്ചുപണി നടത്താന്‍ ബിജെപി ദേശീയ നേതൃത്വം തീരുമാനിച്ചത്.

സംസ്ഥാനത്തെ സോഷ്യല്‍ മീഡിയയുടെ ചുമതല കൂടുതൽ പ്രൊഫഷണലായ സംഘത്തെ ഏല്‍പ്പിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞ് വരുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിൽ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അ​ഗർവാൾ പരസ്യമായി വിമർശിക്കുകയും ചെയ്‌തിരുന്നു.

'കേരളത്തിൽ വർഷത്തിൽ നൂറുകണക്കിന് യോ​ഗങ്ങളിൽ പങ്കെടുക്കുന്ന ഞാന്‍ തമിഴ്‌നാട്ടില്‍ ഒരു തവണ പോയപ്പോള്‍ തമിഴ്‌നാട് ബിജെപിയുടെ പ്രവർത്തനങ്ങളിലും സമൂഹമാധ്യമ പ്രചാരണത്തിലും മാറ്റം കണ്ടെത്തിയിരുന്നു'. എന്നായിരുന്നു വിമര്‍ശനം. ഇത് വിവാദമായതോടെ അദ്ദേഹം വാക്കുകള്‍ പിന്‍വലിച്ചു. അതേ സമയം കേരളത്തിൽ സമൂഹമാധ്യമ പ്രചാരണത്തിന്‍റെ ചുമതലകളിൽ കാര്യമായ അഴിച്ചുപണിക്ക് ദേശീയ നേതൃത്വം ഒരുങ്ങുന്നുവെന്ന വിവരങ്ങൾ തന്നെയാണ് പുറത്ത് വരുന്നത്. കേരളത്തിൽ സംഘടന സമൂഹമാധ്യമ പ്രചാരണത്തിൽ കാര്യമായി പിന്നോട്ട് പോയെന്നാണ് വിലയിരുത്തൽ.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എക്‌സില്‍ (ട്വിറ്ററിൽ) ഏറ്റവും കുറവ് ഫോളോവേഴ്‌സ് ബിജെപി കേരളം അക്കൗണ്ടിനാണ്. ഫേസ്ബുക്കിൽ തെലങ്കാനയുടെയും കേരളത്തിന്‍റെയും അക്കൗണ്ടുകൾ മാത്രമാണ് ഒരു മില്യണിൽ താഴെയുള്ളത്. പാർട്ടിക്കെതിരായ ആക്രമണങ്ങളെ ചെറുക്കുന്നതിലും സംസ്ഥാന ഘടകം പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.

ബിജെപിയുടെ ദേശീയ ഐടി സെല്ലിന്‍റെ ചുമതല കൂടിയുള്ള രാധാ മോഹൻദാസ് അ​ഗർവാൾ ഇത് സംബന്ധിച്ച് ദേശീയ നേതൃത്ത്വത്തിന് നൽകിയ റിപ്പോർട്ട് കൂടി പരി​ഗണിച്ചാണ് നടപടിക്കൊരുങ്ങുന്നത്. കൂടുതൽ പ്രൊഫഷണലായ സംഘത്തെ ചുമതലയേൽപിക്കാനും, ടാർ​ഗറ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കാനും നേതൃത്വം നിർദേശിച്ചേക്കും.

അതേസമയം അ​ഗർവാളിന്‍റെ പരസ്യ പ്രസ്‌താവനയില്‍ കേരള ഘടകം കടുത്ത അമർഷത്തിലാണ്. ഡെല്‍ഹിലെത്തിയ കെ സുരേന്ദ്രൻ സംഘടന ചുമതലയുള്ള ജന സെക്രട്ടറി ബി.എൽ. സന്തോഷിനെ നേരിട്ട് അതൃപ്‌തി അറിയിച്ചെന്നും സൂചനയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.