തിരുവനന്തപുരം: കേരള ബാങ്ക് മാനേജിങ് ഡയരക്‌ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ തസ്‌തികയിലേക്കുള്ള നിയമനം കരാറടിസ്‌ഥാനത്തിലോ അല്ലെങ്കില്‍ നേരിട്ടുള്ള നിയമനത്തിന്‍റെ അടിസ്‌ഥാനത്തിലോ ആയിരിക്കുമെന്ന് കേരള ബാങ്ക് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച അപേക്ഷയില്‍ പറയുന്നു. നിയമനത്തിന്‍റെ കാലാവധി മൂന്ന് വര്‍ഷമാണ്.
മാനേജിങ് ഡയറക്‌ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് തസ്‌തികയിലേക്ക് അപേക്ഷിക്കണമെങ്കില്‍ മുഖ്യധാര ബാങ്കുകളില്‍ കുറഞ്ഞത് 20 വര്‍ഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം. അതില്‍ മൂന്ന് വര്‍ഷം സീനിയര്‍ മാനേജ്‌മെന്‍റ് ലവലില്‍ പൊതുമേഖലയില്‍ ഉള്ളതോ സ്വകാര്യ മേഖലയില്‍ ഉള്ളതോമായ വാണിജ്യ ബാങ്കുകളില്‍ പ്രവൃത്തി പരിചയം വേണം.കൂടാതെ കോര്‍ ബാങ്കിങ് തുടങ്ങിയ പുതിയ ബാങ്കിങ് സാങ്കേതിക വിദ്യയില്‍ പരിചയ സമ്പത്തും ഉണ്ടാവണം. ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 45 മുതല്‍ 60 വയസുവരെയായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്.
13 ജില്ല സഹകരണ ബാങ്കുകള്‍ കൂട്ടിയോജിപ്പിച്ചാണ് കേരള കോപ്പറേറ്റീവ് ബാങ്ക് ആരംഭിച്ചത്. തങ്ങളുടെ ആസ്‌തിയും കടവും കേരളബാങ്കിലേക്ക് മാറ്റികൊണ്ടുള്ള ഈ പതിമൂന്ന് ജില്ല സഹകരണ ബാങ്കുകളുടെ പ്രമേയത്തിന് രജിസ്‌ട്രാര്‍ ഓഫ് കോപ്പറേറ്റീവ് സൊസേറ്റി 2019 മാര്‍ച്ചിലാണ് അംഗീകാരം നല്‍കിയത്. 2019 നവംബര്‍ മുതല്‍ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കും 13 ജില്ലാ സഹകരണ ബാങ്കുകളും കേരള ബാങ്ക് എന്ന ബ്രന്‍ഡ് നാമത്തില്‍ ഒരു സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.