തിരുവനന്തപുരം : കൊവിഡ് അതിജീവനത്തിന്‍റെ ഭാഗമായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 650 കോടി രൂപയുടെ വായ്‌പകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിദേശത്ത് ജോലി നഷ്ടപ്പെട്ട ഒബിസി, മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് സംരംഭങ്ങൾ തുടങ്ങാൻ എട്ട് ശതമാനം പലിശനിരക്കിൽ 20 ലക്ഷം രൂപ വരെ വായ്‌പ അനുവദിക്കും. രേഖകൾ സമർപ്പിച്ചാൽ 15 ദിവസത്തിനകം വായ്‌പ ലഭ്യമാക്കും. തിരിച്ചടവ് കൃത്യമാണെങ്കിൽ 18.5 ലക്ഷം രൂപ തിരിച്ചടച്ചാൽ മതിയാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആറ് വാർഷിക പലിശ നിരക്കിൽ അഞ്ച് ലക്ഷം രൂപ വരെ വായ്‌പ നൽകും. സുഭിക്ഷകേരളം പദ്ധതിപ്രകാരം കാർഷിക സംരംഭങ്ങൾക്കായി ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ട് ലക്ഷം രൂപ വരെ അഞ്ച് ശതമാനം പലിശനിരക്കിൽ വ്യക്തിഗത വായ്പ നൽകും. മൈക്രോ ക്രെഡിറ്റ്, മഹിളാ സമൃദ്ധി യോജന പദ്ധതി എന്നിവ പ്രകാരം മൂന്ന് ലക്ഷം രൂപ വരെ നാല് ശതമാനം പലിശനിരക്കിലും വായ്‌പ അനുവദിക്കും.
650 കോടി രൂപയുടെ വായ്‌പകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി - worth 650 crores
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ 650 കോടി രൂപയുടെ വായ്‌പകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ