തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നത് പോലെ പ്രതിപക്ഷം പെരുമാറരുത്. ബിജെപി അനുകൂല നിലപാടിലേക്ക് പോകരുതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജിഎസ്‌ടി വിഹിതം നല്‍കുന്നതില്‍ കേന്ദ്രം വലിയ വീഴ്‌ചയാണ് വരുത്തുന്നത്. ഇതില്‍ സഭ ഒരുമിച്ച് നില്‍ക്കണം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സംസ്ഥാനത്തെ അത് കാര്യമായി ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തുടർന്ന് ചോദ്യം ചോദിച്ച രമേശ് ചെന്നിത്തല മന്ത്രിയുടെ ഈ പ്രസ്‌താവനയെ വിമർശിച്ചു. പ്രതിപക്ഷം ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് എല്ല കാലവും സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാറിൻ്റെ ധൂർത്തും തെറ്റായ നടപടികളും ചൂണ്ടികാണിക്കുകയാണ് പ്രതിപക്ഷം ചെയ്‌തതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.