ETV Bharat / state

Kerala Assembly | കയ്യാങ്കളിക്കേസ് : കേസുകളുടെ വിചാരണ ഒരുമിച്ച് നടത്തണമെന്ന ഹർജികളിൽ വാദം പൂർത്തിയായി ; വിധി ശനിയാഴ്‌ച - നിയമസഭ കയ്യാങ്കളിക്കേസ്

2015ല്‍ ബാര്‍ കോഴ കേസില്‍ പ്രതിയായ അന്നത്തെ ധനമന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ ഇടതുപക്ഷം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്

Etv Bharat
Etv Bharat
author img

By

Published : Jun 26, 2023, 11:03 PM IST

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ രജിസ്റ്റർ ചെയ്‌ത മുഴുവൻ കേസുകളും ഒരുമിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ വാദം പൂർത്തിയായി. ഇതിന്‍റെ വിധി ശനിയാഴ്‌ച പുറത്തുവരും. ജമീല പ്രകാശ്, കെകെ ലതിക, കേസിലെ പ്രതികളും മുൻ എംഎൽഎമാരുമായ കെ അജിത്, കെടി ജലീൽ, സികെ സദാശിവൻ എന്നിവരാണ് കേടതിയിൽ ഹർജി നൽകിയത്.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് ഹര്‍ജി പരിഗണിച്ചത്. കേസുകൾ ഒരുമിച്ച് പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2015 മാര്‍ച്ച് 13നാണ് ബാര്‍ക്കോഴ കേസിലെ ഏക പ്രതിയായ മുന്‍ ധനകാര്യമന്ത്രി കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് എംഎല്‍എമാര്‍ നിയമസഭ തല്ലിത്തകര്‍ത്തത്. 2,20,093 രൂപയുടെ നാശനഷ്‌ടമാണ്
ഇടത് എംഎല്‍എമാര്‍ സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാക്കിയത്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പുറമെ, മുന്‍ മന്ത്രിമാരായ ഇപി ജയരാജന്‍, കെടി ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ അജിത്, കുഞ്ഞഹമ്മദ്, സികെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കേസ് റദ്ദാക്കാനായി സര്‍ക്കാരും പ്രതികളും പല തവണ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നെങ്കിലും വിജയം കണ്ടിരുന്നില്ല.

കയ്യാങ്കളി കേസില്‍ തുടരന്വേഷണ ഹര്‍ജി പിൻവലിച്ച് വനിത നേതാക്കൾ : നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം വേണമെന്ന മുന്‍ എംഎല്‍എ മാരായ ഇഎസ് ബിജിമോളും ഗീത ഗോപിയും മറ്റ് സിപിഐ വനിത നേതാക്കളും നല്‍കിയ ഹര്‍ജി അടുത്തിടെ സ്വമേധയാ പിൻവലിച്ചിരുന്നു. കുറ്റപത്രം വായിച്ച കേസുകളിൽ ഇത്തരം ഹർജികൾ നിലനിൽക്കില്ലായെന്ന സുപ്രീം കോടതി ഉത്തരവുകൾ ഉണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഹർജികൾ പിൻവലിക്കുന്നതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജൂണ്‍ 14നാണ് ഹര്‍ജി സ്വമേധയാ പിൻവലിച്ചത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് പരിഗണിക്കുന്നത്. പ്രതികൾക്ക് നൽകേണ്ട ഡിവിഡികൾ മുഴുവൻ തയ്യാറാണെന്നും ഇത് രേഖാമൂലം പ്രതിഭാഗത്തിന് എത്തിക്കുമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇത്തരം ഹർജികളുമായി കോടതിയെ സമീപിക്കുന്നത് കേസ് നടപടികൾ വൈകിപ്പിക്കാൻ വേണ്ടിയാണെന്ന് ഡിഡിപികെയുടെ (പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍) ബാലചന്ദ്ര മേനോന്‍ കോടതിയിൽ വാദിച്ചിരുന്നു.

ALSO READ | നിയമസഭ കയ്യാങ്കളി കേസ്: തുടരന്വേഷണ ഹര്‍ജി പിൻവലിച്ച് ഇടത് വനിത നേതാക്കൾ

കോണ്‍ഗ്രസ് അംഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ മുന്‍ വനിത എംഎല്‍എമാര്‍ നീതിയ്‌ക്കായാണ് കോടതിയെ സമീപിച്ചതെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകനായ മുന്‍ ജില്ല ഗവണ്‍മെന്‍റ് പ്ലീഡര്‍ വെമ്പായം എഎ ഹക്കീം ഹർജി സമർപ്പിച്ചപ്പോള്‍ വാദിച്ചിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.