ETV Bharat / state

പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല ; കേരളം ഏപ്രിൽ ആറിന് വിധിയെഴുതും

140 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 16 എണ്ണം സംവരണ മണ്ഡലങ്ങളാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പട്ടിക പ്രകാരം 2,67,31,509 വോട്ടർമാരാണുള്ളത്.

kerala assembly election 2021  കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2021  ഏപ്രിൽ ആറിന് പോളിങ് ബൂത്തിലേക്ക്  UDF  LDF  BJP  congress  muslim league
കേരളം ഏപ്രിൽ ആറിന് പോളിങ് ബൂത്തിലേക്ക്
author img

By

Published : Apr 3, 2021, 9:54 PM IST

Updated : Apr 5, 2021, 12:36 PM IST

കേരളത്തിന്‍റെ 15ാം നിയമസഭയിലേക്കുള്ള വോട്ടിങ് ഏപ്രിൽ ആറിന് നടക്കും. രാവിലെ എട്ട് മണിമുതൽ വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. മെയ്‌ രണ്ടിനാണ് വോട്ടെണ്ണൽ. 140 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. അതിൽ 16 എണ്ണം സംവരണ മണ്ഡലങ്ങളാണ്. സംസ്ഥാനത്തെ മണ്ഡലങ്ങളിൽ 14 എണ്ണം എസ്‌സി വിഭാഗത്തിനും രണ്ട് എണ്ണം എസ്‌ടി വിഭാഗത്തിനും സംവരണം ചെയ്‌തവയാണ്.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പട്ടിക പ്രകാരം 2,67,31,509 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. വോട്ടർമാരിൽ കൂടുതലും വനിതകളാണ്. 1,37,79,263 വനിതകളാണ് പട്ടികയിലുള്ളത്. പുരുഷ വോട്ടർമാരുടെ എണ്ണം 1,29,52,025 ആണ്. 221 ഭിന്ന ലിംഗക്കാരും വോട്ടർ പട്ടികയിൽ ഉണ്ട്.

സ്ഥാനാർഥികൾ

50 രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളും സ്വതന്ത്രന്മാരുമായി 1734 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2190 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. അതിൽ 320 പേരുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിപ്പോയപ്പോൾ 135 പേർ പത്രിക പിൻവലിച്ചു. വോട്ടർമാരുടെ എണ്ണത്തിൽ സ്‌ത്രീകൾ മുന്നിട്ട് നിൽക്കുമ്പോൾ സ്ഥാനാർഥികളുടെ എണ്ണത്തിൽ പുരുഷ പ്രാതിനിധ്യം 89% ആണ്. ആകെ സ്ഥാനാർഥികളിൽ 104 പേർ മാത്രമാണ് വനിതകള്‍. പുരുഷ സ്ഥാനാർഥികളുടെ എണ്ണം 823 ആണ്. പ്രധാന പാർട്ടികളിൽ കൂടുതൽ വനിതകൾക്ക് അവസരം നൽകിയ പാർട്ടി ബിജെപിയാണ്. 15 വനിതകളാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. സിപിഎം- 11, കോണ്‍ഗ്രസ്- 9, സിപിഐ- 2, മുസ്ലീം ലീഗ്-1 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിലെ വനിത സ്ഥാനാർഥികളുടെ എണ്ണം. സ്വതന്ത്രരായി 34 വനിതകളും മത്സര രംഗത്തുണ്ട്. ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നു എന്നതും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകതയാണ്. വേങ്ങര മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന അനന്യ കുമാരി സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ ആണ്.

പാർട്ടി തിരിച്ചുള്ള സ്ഥാനാർഥികളുടെ എണ്ണം
പാർട്ടികോണ്‍ഗ്രസ്(INC)സിപിഎംബിജെപിമുസ്ലീം ലീഗ്(IUML)സിപിഐബിഎസ്‌പിസ്വതന്ത്രർമറ്റുള്ളവര്‍
93 75 115 25 23 72 318 236

ശരാശരി ഏഴ് സ്ഥാനാർഥികളാണ് ഓരോ മണ്ഡലത്തിലും രംഗത്തുള്ളത്. മൂന്ന് മുതൽ 11 സ്ഥാനാർഥികൾ വിവിധ മണ്ഡലങ്ങളിൽ ഏറ്റുമുട്ടുന്നു. 11 സ്ഥാനാർഥികൾ മത്സരിക്കുന്ന ഏഴ് മണ്ഡലങ്ങളാണ് ഉള്ളത്. നേമം, പാല, കൊങ്ങാട്. തൃത്താല, കൊടുവള്ളി, പേരാവൂർ. കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് 11 സ്ഥാനാർഥികൾ ജനവിധി തേടുന്നത്. മൂന്ന് പേർ മാത്രം മത്സര രംഗത്തുള്ള ദേവികുളത്താണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ.

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ 88 വയസുള്ള ഇ. ശ്രീധരനാണ് ഏറ്റവും പ്രായമുള്ളയാള്‍. ഏറ്റവും കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകിയ രാഷ്‌ട്രീയ പാർട്ടി ബിഎസ്‌പി ആണ്. 25നും 35 നും ഇടയിൽ പ്രായമുള്ള 21പേരാണ് ബിസ്‌പി ടിക്കറ്റിൽ മത്സരിക്കുന്നത്. ബിജെപി -9 സിപിഎം -8 കോണ്‍ഗ്രസ് - 7 എന്നിങ്ങനെയാണ് 25നും 35 നും ഇടയിൽ പ്രായമുള്ള സ്ഥാനാർഥികൾ. പ്രായം 60 കടന്ന സ്ഥാനാർഥികൾ ഏറ്റവും കൂടുതൽ ഉള്ള പാർട്ടി സിപിഎം ആണ്, 12 പേർ. തൊട്ടുപുറകെ ഒമ്പത്, എട്ട്, എട്ട്, അഞ്ച് എന്നിങ്ങനെ കോണ്‍ഗ്രസും ബിജെപിയും മുസ്ലീം ലീഗും സിപിഐയും ഉണ്ട്. 76 വയസിന് മുകളിൽ പ്രായമുള്ള രണ്ട് സ്ഥാനാർഥികൾ ഉണ്ട് കോണ്‍ഗ്രസിനും സിപിഎമ്മിനും.

തെരഞ്ഞെടുപ്പിലെ കോടീശ്വരന്മാർ

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 249 പേരും കോടികളുടെ കണക്ക് പറയാനുള്ളവരാണ്. കൽപ്പറ്റയിൽ നിന്ന് മത്സരിക്കുന്ന എൽജെഡി സ്ഥാനാർഥി എംവി ശ്രേയാംസ് കുമാറാണ് കോടീശ്വരന്മാരിൽ മുൻപന്തിയിൽ 87.99 കോടിയിലധികമാണ് ശ്രേയാംസ് കുമാറിന്‍റെ ആസ്തി. ബിജെപിയുടെ ചെങ്കൽ എസ് രാജശേഖരൻ നായരാണ് ധനികന്മാരിൽ രണ്ടാമത്. 64.22 കോടിയിലധികം ആസ്തിയുണ്ട് നെയ്യാറ്റിൻകരയിൽ നിന്ന് മത്സരിക്കുന്ന രാജശേഖരൻ നായർക്ക്. നിലമ്പൂരിലെ സിപിഎം സിറ്റിങ് എംഎൽഎ പിവി അൻവർ ആണ് 64.14 കോടിയുടെ ആസ്തിയുമായ് മൂന്നാമത്. മുൻ ഡിജിപിയും ബിജെപി ഇരിഞ്ഞാലക്കുട സ്ഥാനാർഥിയുമായ ജേക്കബ് തോമസും കോണ്‍ഗ്രസിന്‍റെ മൂവാറ്റുപുഴ സ്ഥാനാർഥി മാത്യു കുഴൽ നാടനും ധനികന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയവരാണ്.

ഏറ്റവും കൂടുതൽ കോടീശ്വരന്മാർ (87 പേർ) മത്സരിക്കുന്ന പാർട്ടി കോണ്‍ഗ്രസ് ആണ്. 34, 32, 21 എന്നിങ്ങനെയാണ് ബിജെപി, സിപിഎം, മുസ്ലീം ലീഗ് പാർട്ടികളിലെ കോടീശ്വരന്മാരുടെ എണ്ണം. ഏറ്റവും കുറവ് ധനികരുള്ള പ്രധാനപ്പെട്ട പാർട്ടി സിപിഐ ആണ്. ഏഴ് പേർ മാത്രം.

സ്ഥാനംപേര്പാർട്ടിമണ്ഡലംആസ്ഥി(കോടി രൂപയിൽ
1എംവി ശ്രേയാംസ് കുമാർഎൽജെഡികൽപ്പറ്റ87,99,00913
2ചെങ്കൽ എസ് രാജശേഖരൻ നായർബിജെപിനെയ്യാറ്റിൻകര64,22,34,872
3പിവി അൻവർസ്വതന്ത്രൻനിലമ്പൂർ64,14,52,931
4ഷിബു തെക്കുംപുറംകേരള കോണ്‍ഗ്രസ്കോതമംഗലം51,69,92,483
5കാട്ടുപരുത്തി സുലൈമാൻ ഹാജിസ്വതന്ത്രൻകൊണ്ടോട്ടി46,9075,253
6ജേക്കബ് തോമസ്ബിജെപിഇരിഞ്ഞാലക്കുട42,10,71,704
7കെപിഎം മുസ്തഫസ്വതന്ത്രൻപെരിന്തൽമണ്ണ37,76,01,314
8എംപി ജാക്ക്‌സണ്‍സ്വതന്ത്രൻകൊടുങ്ങല്ലൂർ36,93,64,630
9ഡോ.മാത്യൂ കുഴൽനാടൻകോണ്‍ഗ്രസ്(INC)മൂവാറ്റുപുഴ34,77,02,751
10വിജയ്‌ ഹരികോണ്‍ഗ്രസ്(INC)മണലൂർ32,28,25,118

കുറവ് ആസ്തിയുള്ള സ്ഥാനാർഥികളുടെ പട്ടികയിൽ തൊടുപുഴയിലെ സ്വതന്ത്രൻ പാർത്ഥ സാരഥി കെ ആണ് ഒന്നാമത്. വെറും 2002 രൂപയാണ് പാർത്ഥ സാരഥിയുടെ ആസ്തി. വരുമാനം കുറവുള്ളവരുടെ പട്ടികയിൽ ആദ്യ 10ൽ പ്രമുഖ പാർട്ടികളിൽ ബിജെപിയുടെ ഒരാൾ മാത്രമാണുള്ളത്. പത്താമതുള്ള ബിജെപിയുടെ കൊണ്ടോട്ടി സ്ഥാനാർഥി ഷീബ ഉണ്ണിക്കൃഷ്‌ണന് 23002 രൂപയാണ് ആസ്തി.

ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികൾ

മത്സരിക്കുന്ന 38% സ്ഥാനാർഥികൾക്കെതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികളുടെ പട്ടികയിൽ 77 പേരുമായി കോണ്‍ഗ്രസും 76 പേരുമായി ബിജെപിയും 49 പേരുമായി സിപിഎമ്മും ആദ്യ മൂന്ന് സ്ഥാനങ്ങളിലുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആണ് പട്ടികയിൽ ഒന്നാമത്. കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കുന്ന സുരേന്ദ്രന്‍റെ പേരിൽ 248 കേസുകളാണ് നിലവിൽ ഉള്ളത്.

Read More: സംസ്ഥാനത്തെ സ്ഥാനാർഥികളില്‍ 38% പേര്‍ ക്രിമിനല്‍ കേസുള്ളവര്‍

പ്രശ്‌ന ബാധിത മണ്ഡലങ്ങൾ

140 മണ്ഡലങ്ങളിൽ 75 എണ്ണമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രശ്‌ന ബാധിതമായി തിരിച്ചറിഞ്ഞിട്ടുള്ളത്. നേമം, പത്തനാപുരം, മട്ടന്നൂർ, പാലക്കാട്, കൊല്ലം, തൃശൂർ, വടകര, ധർമ്മടം, തവനൂർ, സുൽത്താൻ ബത്തേരി, കഴക്കൂട്ടം, പാല, പുതുപ്പള്ളി, കുണ്ടറ , കോഴിക്കോട് സൗത്ത്, കോന്നി, മഞ്ചേശ്വരം, ഹരിപ്പാട്, ബാലുശ്ശേരി, വേങ്ങര, ഇരിങ്ങാലക്കുട, തിരുവനന്തപുരം.

സ്ഥാനാർഥികളും വിദ്യാഭ്യാസ യോഗ്യതയും

സ്ഥാനാർഥികളിൽ 15 പേർ പിഎച്ച്ഡി ബിരുദമുള്ളവരാണ്. പോസ്റ്റ് ഗ്രാജുവേഷൻ യോഗ്യതയുള്ള 97 പേരും പ്രൊഫഷണൽ ഡിഗ്രിയുള്ള 132 പേരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. മത്സരിക്കുന്ന 533 സ്ഥാനാർഥികളും ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരാണ്.

വിദ്യാഭ്യാസ യോഗ്യതസ്ഥാനാർഥികളുടെ എണ്ണം
ഡോക്‌ടറേറ്റ്15
പോസ്റ്റ് ഗ്രാജുവേഷൻ97
പ്രൊഫഷണൽ ഡിഗ്രി132
ഗ്രാജുവേറ്റ്126
ഡിപ്ലോമ24
അണ്ടർ ഗ്രാജുവേഷൻ533
യോഗ്യത നൽകാത്തവർ1

മന്ത്രിമാരും മണ്ഡലങ്ങളും

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ 12 മന്ത്രിമാരാണ് ഇത്തവണ വീണ്ടും ജനവിധി തേടുന്നത്.

മന്ത്രിമാരും മത്സരിക്കുന്ന മണ്ഡലങ്ങളും
പേര്മണ്ഡലംപാർട്ടി
1പിണറായി വിജയൻധർമ്മടംസിപിഎം
2കെ.കെ ശൈലജമട്ടന്നൂർസിപിഎം
3കെടി ജലീൽ തവനൂർസ്വതന്ത്രൻ
4ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട്സിപിഐ
5കടന്നപ്പള്ളി രാമചന്ദ്രൻകണ്ണൂർകോണ്‍ഗ്രസ് (എസ്)
6ടിപി രാമകൃഷ്‌ണൻപേരാമ്പ്രസിപിഐ
7എകെ ശശീന്ദ്രൻ ഏലത്തൂർഎൻസിപി
9എംഎം മണിഉടുമ്പഞ്ചോലസിപിഎം
10കടകംപള്ളി സുരേന്ദ്രൻകഴക്കൂട്ടംസിപിഎം
11മേഴ്‌സിക്കുട്ടിയമ്മകുണ്ടറസിപിഎം
12എസി മൊയ്‌തീൻ കുന്നംകുളംസിപിഎം

2016 നിയമസഭ തെരഞ്ഞെടുപ്പ് ഫലം

ബിജെപി കേരള നിയമസഭയിൽ അക്കൗണ്ട് തുറന്ന തെരഞ്ഞെടുപ്പിൽ 91 സീറ്റുകൾ നേടി എൽഡിഎഫ് മുന്നണി അധികാരത്തിൽ വന്നു. പ്രതിപക്ഷത്തിരുന്ന യുഡിഎഫിന് 47 സീറ്റുകളാണ് നേടാനായത്.

2016ആകെ സ്ഥാനാർഥികൾജയിച്ചവർവിജയ ശതമാനം
സിപിഎം 102 58 26.66
സിപിഐ 25 19 8.17

കോണ്‍ഗ്രസ്

(INC)

87 22 23.82
കേരള കോണ്‍ഗ്രസ്(എം) 15 6 4.01
മുസ്ലീം ലീഗ്(IUML) 23 18 7.44
ബിജെപി 98 1 10.58
സ്വതന്ത്രർ 438 6 5.30

Last Updated : Apr 5, 2021, 12:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.