ETV Bharat / state

'ഗവര്‍ണര്‍ രാജി'നെതിരെ ഒന്നിച്ച് കേരളവും തമിഴ്‌നാടും ; മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് സ്റ്റാലിനോട് പിണറായി - kerala news updates

ഗവര്‍ണര്‍മാര്‍ക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കാന്‍ കേരളവും തമിഴ്‌നാടും. എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സ്റ്റാലിന് അയച്ച കത്തില്‍ പിണറായി വിജയന്‍.

Kerala and Tamilnadu work together  ഗവര്‍ണര്‍ രാജിനെതിരെ കേരളവും തമിഴ്‌നാടും  kerala chief minister  CM  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍  തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
ഗവര്‍ണര്‍ രാജിനെതിരെ കേരളവും തമിഴ്‌നാടും
author img

By

Published : Apr 18, 2023, 3:45 PM IST

തിരുവനന്തപുരം : നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ പിടിച്ച് വയ്ക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിയില്‍ ഒരുമിച്ച് പോരാട്ടത്തിനൊരുങ്ങി കേരളവും തമിഴ്‌നാടും. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. എകെ സ്റ്റാലിനുള്ള മറുപടി കത്തിലാണ് ഇക്കാര്യത്തില്‍ വലിയ പിന്തുണ ഉറപ്പ് നല്‍കുമെന്ന് പിണറായി വിജയന്‍ തമിഴ്‌നാടിനെ അറിയിച്ചത്.

കേരളത്തിലും തമിഴ്‌നാട്ടിലും സ്ഥിതി സമാനമാണ്. രണ്ടിടങ്ങളിലും സര്‍ക്കാറും ഗവര്‍ണറും രണ്ട് തട്ടിലാണ്. ഫെഡറല്‍ സംവിധാനങ്ങളുടെ മേല്‍ ഗവര്‍ണര്‍മാര്‍ കടന്നുകയറ്റം നടത്തുകയാണെന്നാണ് ഇരു മുഖ്യമന്ത്രിമാരും പറയുന്നത്. തമിഴ്‌നാട് നിയമസഭ പാസാക്കിയ പ്രമേയത്തിന്‍റെ മാതൃകയില്‍ കേരള നിയമസഭയും പ്രമേയം പാസാക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അയച്ച കത്തില്‍ പറയുന്നു.

Kerala and Tamilnadu work together  ഗവര്‍ണര്‍ രാജിനെതിരെ കേരളവും തമിഴ്‌നാടും  kerala chief minister  CM  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍  തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
എം കെ സ്റ്റാലിന്‍റെ കത്ത്

മുമ്പ് കേരളത്തിന്‍റെ പിന്തുണ തേടി സ്റ്റാലിന്‍ അയച്ച കത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒരു വര്‍ഷമായി ഒപ്പിടാതെ പിടിച്ച് വച്ചിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി ജനാധിപത്യ വിരുദ്ധമാണ്. മന്ത്രിമാരടക്കം നേരിട്ട് എത്തി വിശദീകരണം നല്‍കിയിട്ടും ഒപ്പിടാതെ പിടിച്ച് വയ്ക്കുന്നത് നിയമസഭയുടെ അവകാശങ്ങളുടെ ധ്വംസനമാണ്.

നിയമ സഭാംഗങ്ങളെ ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ തെരഞ്ഞടുത്തതാണ്. എന്നാല്‍ ഇവയൊന്നും പരിഗണിക്കാതെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. ഈ ഗവര്‍ണര്‍രാജ് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കണം. ഇതിനെതിരായ പ്രവര്‍ത്തനങ്ങള്‍ എതിര്‍ക്കപ്പെടണം. ഇതിനായി യോജിച്ച് പ്രവര്‍ത്തിക്കാമെന്നും കത്തില്‍ പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലോകായുക്ത നിയമ ഭേദഗതിയിലടക്കമാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നത്. ലോകായുക്ത നിയമ ഭേദഗതി സംബന്ധിച്ച് മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആദ്യം ഒപ്പുവച്ചെങ്കിലും പുതുക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിരുന്നില്ല. തുടര്‍ന്നാണ് നിയമസഭ ബില്‍ പാസാക്കിയത്.

തമിഴ്‌നാട്ടിലും സമാനമായ സ്ഥിതിയാണ് നിലവിലുളളത്. തമിഴ്‌നാടിന്‍റെ പേര് തമിഴകം എന്നാക്കണമെന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങളിലാണ് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നത്. ഇതിന്‍റെ പേരില്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവിയും ഭരണകക്ഷി അംഗങ്ങളും തമ്മില്‍ നിയമസഭയില്‍ അടക്കം നേര്‍ക്കുനേര്‍ പോരാട്ടവും നടന്നിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്ത്

തമിഴ്‌നാട് സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം : തമിഴ്‌നാടിന്‍റെ പേര് തമിഴകം എന്നാക്കി മാറ്റുന്ന വിഷയവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നത്. പേര് മാറ്റുന്നത് സംബന്ധിച്ച വിഷയം ഇരു വിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ഇതേ തുടര്‍ന്ന് ഡിഎംകെയും സഖ്യകക്ഷികളും രാജ്‌ഭവന് മുന്നില്‍ സമരങ്ങളും പ്രതിഷേധങ്ങളും നടത്തി.

also read: 'ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ ഒന്നിച്ചുനിൽക്കും'; ഉദ്ധവുമായി കൂടിക്കാഴ്‌ച നടത്തി കെസി വേണുഗോപാൽ

തന്‍റെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് ഗവര്‍ണറും ബില്ലുകള്‍ ഒപ്പുവയ്ക്കുന്നതില്‍ ഗവര്‍ണര്‍ നിസംഗത കാണിക്കുന്നതായി സര്‍ക്കാറും ആരോപിച്ചു. ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറുകയും ഗവര്‍ണറുടെ കോലം കത്തിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.