തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒന്നിച്ച് പോരാടാൻ കേരളം. ഭരണ പ്രതിപക്ഷങ്ങളുടെ സംയുക്ത നേതൃത്വത്തിൽ തിങ്കളാഴ്ച്ച പ്രതിഷേധ ധർണ നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ധർണ. രാവിലെ മുതൽ ഉച്ചവരെയാണ് പ്രതിഷേധം.
മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒപ്പം മന്ത്രിമാരും ഇരു മുന്നണി നേതാക്കളും പ്രതിഷേധത്തിൽ അണിനിരക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത് . സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രമുഖരും ധർണയിൽ പങ്കെടുക്കും.