ETV Bharat / state

കീം പ്രവേശന പരീക്ഷക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി - keam

കേരളം, ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി 1,10,250 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്

കീം പ്രവേശന പരീക്ഷ  കേരള എൻജിനിയറിംഗ് ഫാർമസി മെഡിക്കൽ പ്രവേശന പരീക്ഷ  തിരുവനന്തപുരം  keam  keam entrance exam
കീം പ്രവേശന പരീക്ഷ നാളെ
author img

By

Published : Jul 15, 2020, 10:49 PM IST

തിരുവനന്തപുരം: കേരള എൻജിനിയറിങ് ഫാർമസി മെഡിക്കൽ പ്രവേശന പരീക്ഷ വ്യാഴാഴ്ച. രാവിലെ 10 മുതൽ 12.30 വരെയും ഉച്ചക്ക് 2.30 മുതൽ അഞ്ച് മണി വരെയുമാണ് പരീക്ഷ. കേരളം, ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി 1,10,250 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്.

കണ്ടെയ്ൻമെൻ്റ് സോൺ, ഹോട്ട്സ്പോട്ടുകൾ, ട്രിപ്പിൾ ലോക് ഡൗൺ മേഖലകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കും. പരീക്ഷ കേന്ദ്രങ്ങൾ പരീക്ഷക്ക് മുമ്പും ശേഷവും ഫയർഫോഴ്‌സ് അണുവിമുക്തമാക്കും. പരീക്ഷ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. ഇതര സംസ്ഥാനങ്ങളിൽ നിന്നും ക്വാറൻ്റൈനില്‍ നിന്നും എത്തുന്നവർക്ക് പ്രത്യേക പരീക്ഷ മുറി സജ്ജമാക്കും. ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന വിദ്യാർഥികൾ ഇ-ജാഗ്രത പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് ഷോട്ട് വിസിറ്റ് പാസ് എടുക്കണം.

തിരുവനന്തപുരത്തെ കൊവിഡ് സൂപ്പർ സ്പ്രെഡ് മേഖലയിൽ നിന്നുള്ള 70 വിദ്യാർഥികൾക്ക് വലിയതുറ സെൻ്റ്.ആൻ്റണിസ് എ.എസ്.എസിൽ പരീക്ഷക്ക് സൗകര്യം ഒരുക്കും. ഡൽഹിയിൽ പരീക്ഷ കേന്ദ്രത്തിന് അനുമതി ലഭിക്കത്ത സാഹചര്യത്തിൽ ഫരീദബാധിലെ ജെ.സി ബോസ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ പ്രത്യേക കേന്ദ്രം ഒരുക്കും. പരീക്ഷക്കെത്തുന്ന വിദ്യാർഥികൾ അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിടേണ്ടതില്ല. അഡ്‌മിറ്റ് കാർഡിൻ്റെ കളർ കോപ്പിയും നിർബന്ധമല്ല. അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ, നീല/കറുപ്പ് ബോൾ പോയിൻ്റ് പെൻ, റൈറ്റിങ് ബോർഡ് എന്നിവ വിദ്യാർഥികൾ കരുതണം. വാച്ച്, മൊബൈൽ ഫോൺ എന്നിവ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കില്ല. ഏപ്രിൽ 20, 21 തീയതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷ കൊവിഡിനെ തുടർന്ന് മാറ്റി വക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.